Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്‍ഫ്യൂഷന്‍ മാറ്റാന്‍ ഷാര്‍ജടാക്‌സിക്ക് പുതുനിറം

Sharjah-Taxi
ഷാര്‍ജ: 3 മാസത്തിനുള്ളില്‍ ഷാര്‍ജയിലെ ടാക്‌സികള്‍ക്ക് പുതുനിറം ലഭിയ്ക്കും. ടാക്‌സികളുടെ നിറം മാറ്റാന്‍ ഗതാഗതവകുപ്പാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ കമ്പനികളുടെയും ടാക്‌സികളുടെ ബോഡിയ്ക്ക് വെളുത്ത നിറവും മേല്‍ഭാഗത്ത് വ്യത്യസ്ത നിറങ്ങളുമാകും ഉണ്ടാവുക. ഇതുവഴി ടാക്‌സിയാത്രക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എളുപ്പമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

യൂനിയന്‍ ടാക്‌സികളുടെ മേല്‍ഭാഗം പച്ചയും അഡ്വന്‍േറജ് ടാക്‌സികളുടെ മേല്‍ഭാഗം പിങ്കുമായിരിക്കും. മറ്റു കമ്പനികളുടെ നിറം വൈകാതെ പ്രഖ്യാപിക്കും. ല് ടാക്‌സി കമ്പനികളാണ് ഷാര്‍ജയില്‍ സര്‍വീസ് നടത്തുന്നത്. കൂടാതെ ടാക്‌സികളില്‍ ഇന്ധനമായി പ്രകൃതി വാതകം ഉപയോഗത്തില്‍ വരും. 2014ല്‍ 1,600 ടാക്‌സികളില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2015ല്‍ ടാക്‌സികള്‍ പൂര്‍ണമായും പ്രകൃതി വാതകത്തിലേക്ക് മാറും. പ്രകൃതി മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം.

ടാക്‌സികളില്‍ സാധനങ്ങള്‍ മറന്ന് വെക്കുന്നവര്‍ക്കും മറ്റെന്തെങ്കിലും കാര്യത്തിനായി ടാക്‌സികള്‍ തിരിച്ചറിയേണ്ടതായി വരുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും. ഷാര്‍ജ ടാക്‌സികളില്‍ കയറുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദേശം ഇതിനകം തന്നെ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇത് വാഹനത്തിലെ പ്രത്യേക സംവിധാനം വഴിയാണ് യാത്രക്കാരെ അറിയിയ്ക്കുന്നത്, അതുപോലെ തന്നെ ടാക്‌സിയില്‍ നിന്നും ഇറങ്ങുമ്പോള്‍ സാധനങ്ങള്‍ എടുക്കാനും റിമൈന്‍ഡറുണ്ട്. എന്നിട്ടും ഒട്ടേറെപ്പേര്‍ പല സാധനങ്ങളും ടാക്‌സികളില്‍ മറന്നുവെയ്ക്കുക പതിവാണ്. 800ലേറെ സാധനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ലഭിച്ചത്.

ഇവയിലധികവും ഉടമകള്‍ തെളിവ് സഹിതം വന്ന് വാങ്ങിയിട്ടുണ്ട്. ഈ മാസം ലക്ഷത്തിലേറെ ദിര്‍ഹമും വിലപിടിപ്പുള്ള രേഖകളും യൂനിയന്‍ ടാക്‌സിയില്‍നിന്ന് ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചു. ഇവ ഉടമയെ തിരികെ ഏല്‍പിച്ച് പാക് ഡ്രൈവര്‍മാര്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ഈ ഡ്രൈവര്‍മാരെ ഗതാഗത വകുപ്പ് ആദരിക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+