സൗദിയില്‍ വന്‍ തീപിടുത്തം: 6 മലയാളികള്‍ മരിച്ചു

റിയാദ് ഹയല്‍ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. സോഫ ഗോഡൗണില്‍ തീപ്പിടിച്ചായിരുന്നു അപകടം. നിലമ്പൂര്‍ മൂത്തേടം സ്വദേശിയായ സിദ്ദിഖ്, കല്‍ക്കുളം സ്വദേശിയായ ലാലു, ചെമ്മം തിട്ട സ്വദേശി കുട്ടന്‍ എന്നിവരാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയായ മറ്റൊരാളുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
സൗദി പ്രാദേശിക സമയം രാത്രി രണ്ടരയോടെയായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ ശേഷം ഗോഡൗണില്‍ തന്നെ കഴിയുകയായിരുന്നു ഇവര്‍ എന്നാണ് അറിയുന്നത്. പത്ത പേരോളമാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടതായി സൂചനയുണ്ട്.
രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ് എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. മറ്റൊരാള്‍ ഉത്തരേന്ത്യക്കാരനാണെന്നും കരുതുന്നു. റിയാദില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ഹായല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications