പ്രവാസി വിദ്യാര്‍ഥികള്‍ക്കായി രജിസ്ട്രേഷന്‍തുടങ്ങി

അബുദബിയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ സ്‌കൂള്‍ കാര്യങ്ങളുടെ മേധാവി മൊഹമ്മദ് സലീം അല്‍ ദഹേരി പറഞ്ഞു. അവരവര്‍ താമസിക്കുന്ന ഭാഗങ്ങളിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നുള്ള കാര്യം മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അറിയിച്ചു.
കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ശതമാനവും എണ്ണവും അനുസരിച്ചായിരിക്കും ഓരോ ക്ലാസുകളിലേയ്ക്കും രജിസ്‌ട്രേഷന്‍ നടക്കുക. നടപ്പ് അധ്യയനവര്‍ഷത്തില്‍ ഫീസ് പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അടുത്ത അധ്യയനവര്‍ഷത്തേയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. അടുത്ത അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിയ്ക്കാനായി 500 ദിര്‍ഹം വീതമാണ് അടയ്‌ക്കേണ്ടത്. ഈ 500 ദിര്‍ഹം മൊത്തം ട്യൂഷന്‍ ഫീസായ 6000 ദിര്‍ഹത്തിലേയ്ക്ക ചേരും. കൃത്യമായ സമയത്ത് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാത്തവര്‍ക്ക് അടുത്തവര്‍ഷം പ്രവേശനം ലഭിയ്ക്കില്ല- ദഹേരി അറിയിച്ചു.
ഫസ്റ്റ് ഗ്രേഡിലേയ്ക്കുള്ള കുട്ടികളെ വ്യക്തിഗത ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കു. കൂടാതെ അറബിക്, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലും കുട്ടികള്‍ ജയിക്കേണ്ടതുണ്ട്. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് ലഭിയ്ക്കണമെന്നതാണ് പ്രവേശനം ലഭിയ്ക്കാനുള്ള നിബന്ധന.
രണ്ട് മുതല്‍ 12 വരെ ഗ്രേഡുകളിലേയ്ക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ ജയിയ്ക്കുകയും അതിനോടൊപ്പം തന്നെ മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 90ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കുകയും വേണം. കൂടാതെ അറബിക്, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നിവയില്‍ 85 ശമതാനമോ അതില്‍ക്കൂടുതലോ മാര്‍ക്ക് ലഭിച്ചിരിക്കുകയും വേണം.












Click it and Unblock the Notifications