സൗദിയില്‍ ഏഴുപേര്‍ക്ക് വധശിക്ഷ

അവര്‍ക്ക് ശിക്ഷ നല്‍കുന്നതോടൊപ്പം മറ്റുള്ളവര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് കൂടിയാണിത്. തെക്കന്‍ നഗരമായ ആബെയില്‍ ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഈ വധശിക്ഷ നടപ്പാക്കിയത്-ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ എസ്പിഎയിലൂടെ പുറത്തുവിട്ട പ്രസ്താവയില്‍ വ്യക്തമാക്കി.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള നിരവധി സംഘടനകള്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരേ രംഗത്തുവന്നിരുന്നു. സര്‍ഹാന്‍ അല്‍ മഷൈഖ്, സയീദ് അല്‍ സഹ്‌റാനി, അലി അല്‍ ഷാഹിരി, നാസര്‍ അല്‍ ഖതാനി, അബ്ദുല്‍ അസീസ് അല്‍ അംരി, അലി അല്‍ ഖത്താനി, സയീദ് അല്‍ ഷഹ്‌റാനി എന്നിവരെയാണ് വധിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ആക്രമണകേസിലെ പ്രതിയായ അജ്മല്‍ കസബിനെയും പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഉള്‍പ്പെട്ട അഫ്‌സല്‍ ഗുരുവിനെയും ഇന്ത്യ അടുത്ത കാലത്ത് തൂക്കി കൊന്നിരുന്നു. രണ്ടു പേരും രാജ്യദ്രോഹകുറ്റത്തില്‍ വിചാരണ നേരിട്ടവരായിരുന്നു.
വധശിക്ഷയേ വേണ്ട എന്നാണ് മനുഷ്യാവകാശസംഘടനകള്‍ വാദിക്കുന്നത്. അതേ സമയം മോഷണം പോലുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications