Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലും ഷാര്‍ജയിലും സൗദി വിസാ സെന്റര്‍

UAE Osama bin Ahmad Al Sanousi Ahmed
സൗദി വിസാ സേവനങ്ങള്‍ ഔട്ട് സോഴ്‌സ് ചെയ്യുന്നു. യുഎഇയിലെ വിഎഫ്എസ് തഷീല്‍ എന്ന സ്ഥാപനവുമായി സൗദി വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഇതോടെ കമ്പനിയുടെ ദുബായ്, ഷാര്‍ജ, അബുദാബി ഓഫിസുകളില്‍ നിന്നും സൗദി വിസ ലഭിക്കും.

ദുബായിലെയും ഷാര്‍ജയിലെയും ഓഫിസുകള്‍ ഞായറാഴ്ച മുതല്‍ വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മഹേഷ് അഞ്ചന്‍ അറിയിച്ചു. ഷാര്‍ജ ഓഫിസില്‍ പ്രതിദിനം 300 അപേക്ഷകളും ദുബായ്, ദുബായ് ഓഫിസുകളില്‍ അഞ്ചൂറോളം അപേക്ഷകളും പ്രതിദിനം കൈകാര്യം ചെയ്യും. അബുദാബി ഓഫിസ് ജൂണോടുകൂടി പ്രവര്‍ത്തനം ആരംഭിക്കും.

ആദ്യഘട്ടത്തില്‍ ബിസിനസ് വിസകള്‍ മാത്രമാണ് ഈ കേന്ദ്രങ്ങളില്‍ നിന്നും അനുവദിക്കുക. ബയോമെട്രിക് പരിശോധനസംവിധാനകള്‍ സജ്ജമാകുന്ന മുറയ്ക്ക് ഹജ്ജ്-ഉംറാ വിസാ സേവനങ്ങളും ലഭ്യമാകും. യുഎഇയിലെ സൗദി അംബാസിഡര്‍ ഒസാമ ബിന്‍ അഹമ്മദ് അല്‍ സനൗസി അഹമ്മദാണ് വിസാ സര്‍വീസ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+