അമ്മയുടെ താരനിശ ഷാര്‍ജയില്‍
ഷാര്‍ജ: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലുള്ള താരനിശ വെള്ളിയാഴ്ച വൈകുന്നേരം ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. കൊച്ചിയില്‍ ഒരാഴ്ചയിലേറെ നീണ്ട റിഹേഴ്‌സല്‍ ക്യാംപിനുശേഷമാണ് സംഘം യുഎഇയിലേക്ക് യാത്ര തിരിച്ചത്.
മോഹന്‍ലാല്‍, ദിലീപ്, സംവിധായകന്‍ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ നിന്നു യാത്രതിരിച്ചത്. മമ്മുട്ടി നേരത്തെ തന്നെ ഷാര്‍ജയിലെത്തിയിട്ടുണ്ട്.

രണ്ടാമത്തെ താരനിശയ്ക്ക് കൊച്ചിയാണ് വേദിയാകുന്നത്. പാട്ടുകളും നര്‍മപരിപാടികളും നൃത്തങ്ങളുമടങ്ങുന്ന നാലര മണിക്കൂര്‍ പരിപാടിയാണ് ഷോയുടെ സംവിധായകനായ ടികെ രാജീവ്കുമാര്‍ ഒരുക്കുന്നത്. ഇന്നസെന്റ്, നെടുമുടി വേണു, ലാലു അലക്‌സ്, ജയറാം, പൃഥ്വിരാജ്,, ഇന്ദ്രജിത്, ബിജുമേനോന്‍, മുകേഷ്, ജയസൂര്യ, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, കാവ്യാ മാധവന്‍, റിമ കല്ലിങ്കല്‍, കല്‍പ്പന, രമ്യാ നമ്പീശന്‍, മൈഥിലി, അനന്യ എന്നിവരും സംഘത്തിലുണ്ട്.












Click it and Unblock the Notifications