Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുര്‍ജ് ഖലീഫയിലുള്ളവര്‍ ഭൂകമ്പത്തെ പേടിയില്ല

Burj Khaleefa
ദുബായ്: പശ്ചിമേഷന്‍ രാജ്യങ്ങളില്‍ ശക്തമായ ഭൂകമ്പമുണ്ടാകുമെന്ന കിംവദന്തി പരക്കുമ്പോള്‍ എല്ലാവരുടെയും ചിന്ത ലോകത്തെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയെ കുറിച്ചായിരിക്കും. ഭൂമിയില്‍ മനുഷ്യന്‍ നിര്‍മിച്ച വസ്തുക്കളില്‍ ഏറ്റവും ഉയരമുള്ളത് ഈ കെട്ടിടത്തിനാണ്. എന്നാല്‍ 829.8 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടമുണ്ടാക്കിയവര്‍ക്കോ അതിനുള്ളില്‍ താമസിക്കുന്നവര്‍ക്കോ യാതൊരു ആശങ്കയുമില്ല.

ഏറ്റവും ഉയരം കൂടിയ കെട്ടിടം മാത്രമല്ല ഇത്. വളരെ നാള്‍ നീണ്ട ആസൂത്രണത്തിന് ശേഷം തയ്യാറാക്കിയതാണിത്. തീപ്പിടുത്തമോ മറ്റു ദുരന്തങ്ങളോ ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഇവിടത്തെ ഓരോ താമസക്കാരനും പരിശീലനം നല്‍കിയിട്ടുണ്ട്-താമസക്കാരില്‍ ഒരാള്‍ എമിറേറ്റ് ന്യൂസ്‌പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കെട്ടിടത്തിനുള്ളില്‍ ബങ്കറിനു സമാനമായ ഏരിയകളുണ്ട്. അടിയന്തിരസാഹചര്യം വന്നാല്‍ ഇതിനുള്ളിലേക്ക് നീങ്ങാനാണ് നിര്‍ദ്ദേശം കിട്ടിയിട്ടുള്ളത്. ഇത്തരം ബങ്കറുകള്‍ക്കരികിലായി പ്രത്യേക ഇലവേറ്ററുകളുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായ ഒരു വിദഗ്ധ സംഘം എപ്പോഴും കെട്ടിടത്തിനുള്ളിലുണ്ടാകും.

കഴിഞ്ഞ ചൊവ്വാഴ്ച ബുര്‍ജ് ഖലീഫയിലുള്ളവരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ട ട്വീറ്റുകള്‍ പ്രവഹിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ഒരാള്‍ പോലും പിടിയിറങ്ങിയിട്ടില്ല. ചെറിയ ചെറിയ കമ്പനങ്ങള്‍ ഉണ്ടാകാറുണ്ട്. അതു ബാധിക്കാത്ത രീതിയിലുള്ള നിര്‍മാണരീതിയാണ് കെട്ടിടത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+