കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വാഹനനിയമം കര്‍ശനമാക്കും

Google Oneindia Malayalam News

Maitha Bin Udai
ദുബായ്: പലപ്പോഴും തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ദുബായില്‍ ഗതാഗത സ്തംഭനമുണ്ടാക്കാറുണ്ട്. ഇതു മറികടക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ റോഡ്‌സ് ആന്റ് ട്രാഫിക് ഏജന്‍സി നടപടി തുടങ്ങി.

തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി എടുത്തുകൊണ്ടു പോകുമെന്ന് ഏജന്‍സി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാത്ത ഹെവി വെഹിക്കിളുകളും മതിയായ രേഖകളില്ലാത്ത വാഹനങ്ങളും പിടിച്ചെടുക്കുമെന്ന് സിഇഒ മെയ്താ ബിന്‍ ഉദായ് അറിയിച്ചു.

കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളും ഇക്കാര്യത്തില്‍ ബോധവാന്മാരായി തുടങ്ങിയിട്ടുണ്ട്. 2011ല്‍ 1100ഓളം കാറുകളാണ് പിടിച്ചെടുത്തത്. എന്നാല്‍ 2012ല്‍ ഇത് 687 ആയി കുറഞ്ഞു. 37.5 ശതമാനത്തോളം കുറവാണുണ്ടായിട്ടുള്ളത്.

നിയമം ലംഘിച്ച് ഏതെങ്കിലും വാഹനം കണ്ടെത്തുകയാണെങ്കില്‍ ആര്‍ടിഎ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കും. നിശ്ചിതസമയത്തിനുള്ളില്‍ ആ ഭാഗത്തുനിന്നും വാഹനം നീക്കം ചെയ്തില്ലെങ്കില്‍ അത് ആര്‍ടിഎ യാര്‍ഡിലേക്ക് കൊണ്ടു പോകും.

English summary
Maitha bin Udai, CEO, RTA, outlined several measures to maintain road safety and ensure motorists enjoy driving
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X