Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനപ്രവചനം, അമേരിക്ക നിഷേധിച്ചു

USGS
വാഷിങ്ടണ്‍: ഏപ്രില്‍ 25നും 30നും ഇടയിലായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഭൂചലനമുണ്ടാകുമെന്ന വാര്‍ത്തകള്‍ യുഎസ് ജിയോളജിക്കല്‍ സര്‍വെ(യുഎസ്ജിഎസ്) നിഷേധിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഗള്‍ഫ് നാടുകളില്‍ ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പരക്കുന്നുണ്ട്. യുഎസ്ജിഎസിന്റെ ഡാറ്റകളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രവചനങ്ങള്‍ പരന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

ഇതുവരെയുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ വെച്ച് ഭൂകമ്പം പ്രവചിക്കാന്‍ സാധിക്കില്ല. ചലനം ഉണ്ടായതിനുശേഷം അത് അറിയിക്കുക മാത്രമാണ് യുഎസ്ജിഎസിന് ചെയ്യാന്‍ കഴിയൂ. അല്ലാതെ വരാന്‍ പോകുന്ന കമ്പനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല-സ്ഥാപനത്തിന്റെ പ്രതിനിധി വെന്‍ഡി ബാല്‍ഡിന്‍ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ ജനങ്ങളില്‍ ആശങ്കയുണ്ടായതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ഭൂമിക്കടിയിലെ ഫലകങ്ങളുടെ ചലനം സംഭവിച്ചുകഴിഞ്ഞതിനുശേഷം മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂവെന്നാണ് എല്ലാവരോടും പറയാനുള്ളത്. നേരത്തെ യുഎഇയിലുള്ള നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്റ് സിസ്‌മോളജിയും ഈ വാര്‍ത്ത തള്ളികളഞ്ഞിരുന്നു.

<blockquote class="twitter-tweet blockquote"><p>Strong earthquake,MICHOACAN, MEXICO,Apr-22 01:16 UTC,40 <a href="https://twitter.com/search/%23temblor">#temblor</a> tweets/min, <a href="http://t.co/Gz0xKZ2tiP" title="http://on.doi.gov/11d9NkR">on.doi.gov/11d9NkR</a></p>— USGSted (@USGSted) <a href="https://twitter.com/USGSted/status/326145836599894016">April 22, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+