കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക വേണ്ടെന്ന് സൗദി; നാട്ടില്‍ കൂലങ്കഷ ചര്‍ച്ച

Google Oneindia Malayalam News

saudi flag
റിയാദ്: മലയാളികള്‍ ആശങ്കപ്പെടുന്നതുപോലെ സൗദിയില്‍ നിന്ന് കൂട്ടത്തോടെ തിരിച്ചുപോരേണ്ടി വരില്ലെന്ന് സൗദി അറേബ്യ. നിയമ ലംഘകര്‍ക്കെതിരെ മാത്രമാണ് നടപടിയെന്നും മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്ന സാഹചര്യം സൗദിയില്‍ ഇല്ലെന്നും തൊഴില്‍വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അഹമദ് അല്‍ ഹുമൈദാനാണ് അറിയിച്ചത്. സൗദി അറേബ്യ നിതാഖത് നിയമം കര്‍ശനമാക്കിയതോടെ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്ന കടുത്ത ആശങ്കയിലാണ് കേരളം.

നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഇന്ത്യാക്കാരെ മാത്രം ലക്ഷ്യം വച്ച് നടപടിയൊന്നും എടുക്കുന്നില്ല. സൗദി മന്ത്രി പറഞ്ഞു. എന്നാല്‍ സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നതിന്റെ ഭാഗമായി കടുത്ത ആശങ്കയാണ് നാട്ടില്‍. നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ അടയന്തിര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിക്ക് പോകുന്നുണ്ട്.

ആവശ്യമെങ്കില്‍ പ്രതിപക്ഷാംഗങ്ങളും ദില്ലിക്ക് വരാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് ആശങ്കയുണ്ടെന്ന് മന്ത്രി കെ സി ജോസഫും മാധ്യമങ്ങളോട് പറഞ്ഞു. സൗദി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി കേന്ദ്രമന്ത്രി വയലാര്‍ രവി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. എന്നാല്‍ രണ്ടു ദിവസങ്ങളിലായി വിവിധ വകുപ്പുകള്‍ സൗദിയില്‍ പരിശോധന നടത്തുന്നുണ്ട്. ഇതില്‍ മലയാളികള്‍ ആരും പിടിയിലായതായി റിപ്പോര്‍ട്ടില്ല.

എന്നാല്‍ പ്രശ്‌നങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടുകയാണ് എന്ന് കരുതുന്നവരും കുറവല്ല. നിയമ ലംഘകരെ മാത്രമേ ലക്ഷ്യമിടുന്നുള്ളുവെന്നാണ് സൗദിയുടെ പക്ഷം. സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാതൊരു പ്രയാസവും തൊഴില്‍ രംഗത്തുണ്ടാകില്ല എന്നാണ് സൗദി അറേബ്യയുടെ ഉറപ്പ്. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ജോലി ചെയ്യുന്നവര്‍ക്ക് വിസ മാറാന്‍ ഇനിയും അവസരമുണ്ടെന്നാണ് അറിയുന്നത്.

English summary
Saudi Arabia made clear that all Indians are not in trouble, only intruders will be charged in Nithakhath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X