പിണറായിക്ക് മോഡിയുടെ ശൈലി: വള്ളിക്കുന്ന്

സി പി എമ്മില്‍ തന്റെ നിലപാടുകളെ എതിര്‍ക്കുന്നവരെ പാര്‍ട്ടിയില്‍ ഇല്ലാതാക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നവരെ ഇല്ലാതാക്കാന്‍ സംഘങ്ങളുണ്ട്. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് പ്രതികളെ പാര്‍ട്ടി കേസില്‍ നിന്നും സംരക്ഷിക്കുന്നത് - അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എന്നപോലെ തന്നെ പാര്‍ട്ടിയിലെ ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു. പാര്‍ട്ടിയോട് വിയോജിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നത് ഫാസിസം തന്നെയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും വള്ളിക്കുന്ന് കുറ്റപ്പെടുത്തി.
സി പി എമ്മില്‍ നിന്ന് പുറത്തുപോയ നേതാക്കളെ കൊല്ലുക എന്നത് പാര്‍ട്ടി നേരത്തെയും ചെയ്തിട്ടുണ്ട്. ടി പിയുടെ ജീവന് ഭീഷണിയുണ്ട് എന്ന് ഇടതുഭരണകാലത്ത് തന്നെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലുണ്ട്. സി പി എമ്മിനെ രക്ഷിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥതയുള്ള അണികള്‍ മുന്നോട്ടുവരണമെന്നും ടി പി ചന്ദ്രശേഖരന്‍ഡ അനുസ്മരണത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications