ഖത്തറില്‍ വെള്ളമടിച്ച ബാര്‍ബര്‍ കുടുങ്ങി

തൊട്ടടുത്ത വീട്ടിലെ ജോലിക്കാരിയെ ശല്യം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് പോലിസ് നടപടി. ഒരു കടലാല്‍ ഫോണ്‍ നമ്പറെഴുതി ജോലിക്കാരിക്ക് എറിഞ്ഞുകൊടുത്തുവെന്നായിരുന്നു പരാതി-അല്‍ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇയാള്‍ പോലിസിനു മുന്നിലെത്തുമ്പോള്‍ നന്നായി മദ്യപിച്ച നിലയിലായിരുന്നു. അതുകൊണ്ട് രണ്ടു കുറ്റങ്ങളാണ് പോലിസ് ചാര്‍ത്തിയത്. മുസ്ലീമായതുകൊണ്ട് തന്നെ ഇയാള്‍ക്ക് ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഖത്തര്‍ നിയമപ്രകാരം മദ്യപാനം കുറ്റമാണ്.
കൂടാതെ ശല്യമുണ്ടാക്കിയ കുറ്റത്തിന് 500 500 റിയാല്‍ പിഴ ചുമത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യപാനത്തിന് ഖത്തറില്‍ വിലക്കുണ്ടെങ്കിലും അമുസ്ലീങ്ങളായ ആളുകള്‍ക്ക് ചില പ്രത്യേക ഹോട്ടലുകളില്‍ നിന്ന് മദ്യം കഴിയ്ക്കുന്നതിന് അനുമതിയുണ്ട്.












Click it and Unblock the Notifications