Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭ്രമിയ്ക്കാതിരിക്കാന്‍ സുന്ദരന്മാരെ നാടുകടത്തി!

Saudi Woman
റിയാദ്‌: പല കുറ്റങ്ങളുടെയും പേരില്‍ ആളുകളെ നാടുകടത്തുകയെന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പലേടത്തും പതിവാണ്. എന്നാല്‍ സൗന്ദര്യം അധികമായിപ്പോവുകയെന്നതിന്റെ പേരില്‍ പുരുഷന്മാരെ നാടുകടത്തുകയെന്നത് ഗള്‍ഫില്‍ ഇതാദ്യമാകാനാണ് സാധ്യത. വിശ്വാസം വരാന്‍ അല്‍പം ബുദ്ധിമുട്ടാകുമെങ്കിലും സംഗതി സത്യമാണ്.

സൗദി അറേബ്യയില്‍ നിന്നാണ് യുഎഇക്കാരായ 3 പുരുഷന്മാരെ അതി സൗന്ദര്യമുള്ളവരാണെന്ന കാരണം കാണിച്ച് നാടുകടത്തിയിരിക്കുന്നത്. അറബിക് ഭാഷയിലെ ഇലാഫയെന്ന പത്രത്തെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ജിനദ്രിവ ഹെറിറ്റേജ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റിവലിനായാണത്രെ സൗദി അറേബ്യയിലെ പൊലീസ് പുരുഷന്മാര്‍ 3 പേരും അതീവ സൗന്ദര്യമുള്ളവരാണെന്നും അവരെക്കണ്ട് ഉത്സവത്തിനെത്തുന്ന സ്ത്രീകള്‍ ഭ്രമിച്ചുപോകാനിടയുണ്ടെന്നും കാണിച്ച് ഇവരെ നാടുകടത്തിയത്.

സ്ത്രീകളെ നോക്കുന്നതും പരപുരുഷന്മാരുമായി സ്ത്രീകള്‍ ഇടപെടുന്നതുമെല്ലാം വലിയ കുറ്റമായിട്ടാണ് ശരീയത് നിയമം കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകതിരിക്കാനുള്ള മുന്‍ കരുതലെന്ന നിലയ്ക്കാണ് ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യമുള്ള പുരുഷന്മാരെ യുഎഇയില്‍ തിരിച്ചെത്തിച്ചതെന്നാണ് ഫെസ്റ്റിവല്‍ അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+