Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിക്കാര്‍ക്ക് ഇനി ശനിയാഴ്ച അടിച്ചുപൊളിക്കാം

Saudi Arabia
ജിദ്ദ: സൗദി ശൂറ കൗണ്‍സിലിന്റെ പുതിയ തീരുമാനം സൗദിയിലെ സാമ്പത്തിക ഇടപാടുകളെ സഹായിക്കുന്നതിനേക്കാളുപരി, കേരളത്തിന്റ പച്ചപ്പ് മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ഓരോ പ്രവാസി മലയാളിയുടെയും മനസ്സില്‍ ആഹ്ലാദതിരമാലകളുയര്‍ത്തുകയാണ്. ആഴ്ച്ചയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്ന അവധി ഇനിമുതന്‍ വെള്ളി, ശനി ദിവസങ്ങളിലേക്ക മാറ്റിയതാണ് ഈ പുതിയ സന്തോഷത്തിനു കാരണം.

കേരളത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ശനിയും ഞായറുമാണ് അവധി ദിവസം. ഇപ്പോള്‍ ഇവിടെ ശനി ഒരു പൊതു അവധി ദിവസമായതിനാല്‍ വെള്ളിയാഴ്ച്ച സ്‌കൂളിലും ജോലിക്കുമായി പോയ മക്കളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും വാക്കുകളിലെ ആശ്വാസം ഇനി ശനിയാഴ്ച്ചകളില്‍ മതിവരുവോളം കേള്‍ക്കാം എന്നായി. തിരക്കു നിറഞ്ഞ ആധുനിക ജീവിതത്തിന്റ ജോലി ഭാരം ഇരക്കിവച്ച് ആഴ്ച്ചയുടെ അവസാന ദിവസം ആസ്വദിക്കുകയുമാവാം.

സൗദിയെ സംമ്പദ്ധിച്ചിടത്തോളം ദിവസം മാറുന്നത് സംസ്‌കാരത്തിന് യോജിക്കാന്നതല്ലെങ്കിലും ആഴ്ച്ചയുടെ അവസാന ദിവസമായതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ അനുകൂല സാഹചര്യം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെയാവും 83 വോട്ടുകളുടെ ഭുരിപക്ഷത്തോടെ പാസ്സാക്കിയ 'ദിവസം മാറ്റുക' എന്ന പുതിയ നിയമം സൗദി ശൂറ കൗണ്‍സിലിന് അംഗീകരിക്കാന്‍ കഴിഞ്ഞത്. മുമ്പൊരിക്കല്‍ ഉയര്‍ന്നുവന്ന ഈ ആവശ്യം സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+