ഡ്രൈവര്‍ റൂട്ട് മാറ്റി,നഴ്‌സ് ചാടി രക്ഷപ്പെട്ടു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ബസ് വഴിമാറ്റി വിട്ട ഡ്രൈവറുടെ നടപടിയില്‍ പരിഭ്രാന്തയായാണ് നഴ്‌സ് പുറത്തേക്ക് ചാടിയത്. ശര്‍ഖ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
സാധാരണ പോകുന്ന വഴിയില്‍ നിന്നും ബസ് മാറി സഞ്ചരിയ്ക്കാന്‍ തുടങ്ങിയതോടെ യുവതി അപകടം മണക്കുകയായിരുന്നു. ഒരു മാര്‍ക്കറ്റിനടുത്താണ് യുവതി ചാടിയത്.
ആളുകള്‍ ഉടന്‍ തന്നെ ഡ്രൈവറെ പിടികൂടി. ഇയാള്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. നഴ്‌സിനെ വീട്ടിലെത്തിക്കാന്‍ പുതിയ വഴിയ്ക്ക് പോകേണ്ട കാര്യമില്ലാത്തതിനാല്‍ ഇയാളുടെ ലക്ഷ്യം പീഡനം തന്നെയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെയും ഡ്രൈവറുടെയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications