Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: പെണ്ണുങ്ങള്‍ കാറോടിച്ചാല്‍ 5 ലക്ഷം പേരുടെ പണി പോകും

ജിദ്ദ: സൗദി പെണ്ണുങ്ങള്‍ വണ്ടിയോടിയ്ക്കാന്‍ തുടങ്ങിയാല്‍ അഞ്ചു ലക്ഷത്തോളം വരുന്ന വിദേശ ഡ്രൈവര്‍മാരുടെ പണി പോകും. സ്ത്രീകള്‍ക്ക് കാറോടിയ്ക്കാന്‍ അനുമതി നല്‍കണമെന്നും നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് സൗദി രാജകുമാര്‍ അല്‍ വലീദ് ബിന്‍ തലാലിന്റെ ട്വീറ്റ് ആണ് ഇത്തരമൊരു ആശയം സര്‍ക്കാറിന്റെ പരിഗണനയ്ക്കു വെച്ചത്.

രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഇത്തരമൊരു തീരുമാനം അനിവാര്യമാണ്. രാജകുമാരന്റെ ട്വീറ്റ് ഓണ്‍ലൈന്‍ ലോകത്ത് വൈറല്‍ ആയി പരക്കുകയായിരുന്നു. കാരണം തലാലിന് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

Saudi Woman Driver

സൗദിയില്‍ സ്ത്രീകളെ ഡ്രൈവിങില്‍ നിന്നും വിലക്കുന്ന നിയമങ്ങളൊന്നുമില്ല. പക്ഷേ, പിന്തുടരുന്ന യാഥാസ്ഥിക സാമൂഹ്യരീതി സ്ത്രീകളുടെ ഡ്രൈവിങ് അനുവദിക്കുന്നില്ലെന്നതാണ് ശരി. അതേ സമയം രാജകുമാരന്റെ ട്വീറ്റ് പ്രവാസികളുടെ നെഞ്ചിടിപ്പിക്കുന്നതാണ്. നിതാഖത് നിയമങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കണമെന്നാണ് രാജകുമാരന്‍ പരോക്ഷമായി പറയുന്നത്.

80 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ തദ്ദേശീയര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിയ്ക്കുന്നത്. അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു മാസത്തെ സാവകാശം കൂടി നല്‍കാന്‍ രാജാവ് അബ്ദുള്ളാ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദ് ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+