കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിച്ചോ, മനസ്സ് വായിക്കുന്ന പെണ്‍കുട്ടിയുണ്ട്

Google Oneindia Malayalam News

ദുബായ്: പഠനവൈകല്യമുള്ള നന്ദന എന്ന ഒമ്പത് വയസ്സുകാരി ഇന്ന് എല്ലാവര്‍ക്കും അദ്ഭുതമാണ്. ഓട്ടിസമുള്ള കുട്ടികള്‍ക്ക് അസാധാരണമായ എന്തെങ്കിലും കഴിവുണ്ടാവുക സ്വാഭാവികമാണ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലുണ്ടായ സുഗേഷിന്റെ പ്രകടനം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. അസുഖത്തിന്റെ പരിമിതികളൊന്നും തന്നെ സുഗേഷിന്റെ പാട്ടിലില്ലെന്ന കാര്യം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

മാര്‍ച്ച് 25ന് ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് നന്ദനയുടെ അസാധാരണമായ കഴിവ് പുറം ലോകത്തെത്തിച്ചത്. അമ്മ സന്ധ്യയുടെ മനസ്സ് വായിച്ചെടുക്കാനുള്ള നന്ദനയുടെ കഴിവ് ആരെയും അമ്പരിപ്പിക്കുന്നതാണ്.

മകള്‍ക്കുവേണ്ടി എന്ത് ഭക്ഷണമാണ് ഉണ്ടാക്കേണ്ടതെന്ന് ആലോചിച്ച് തീരുമാനിയ്ക്കുമ്പോഴേക്കും അതേ ഭക്ഷണത്തിന്റെ പേരുമായി മകളെത്തും. മകളെ എങ്ങോട്ടെങ്കിലും കൊണ്ടു പോകണമെന്ന് ഭാര്യയും ഭര്‍ത്താവും കൂടി തീരുമാനിയ്ക്കുമ്പോഴേക്കും അക്കാര്യവും പറഞ്ഞ് കുട്ടി തൊട്ടടുത്തെത്തും.

തുടക്കത്തില്‍ പലകാര്യങ്ങളും തിരിച്ചറിയുന്നതില്‍ കുട്ടി ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിചരണം കുട്ടിയെ ഏറെ മെച്ചപ്പെടുത്തിയതായി മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഡോ ഡറോള്‍ഡ് എ ട്രെഫാര്‍ട്ടിനെ പോലുള്ള വിദഗ്ധര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഏപ്രില്‍ രണ്ടാണ് ഓട്ടിസം ബോധവത്കരണദിനമായി ആചരിക്കാറുള്ളത്.

English summary
9-year-old autistic child can feel her mother’s emotions and read her thoughts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X