കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ട്രാഫിക് ഫൈന്‍ 50% കുറച്ചു

Google Oneindia Malayalam News

Sharja Police
അബുദാബി: ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ 50 ശതമാനം കുറവു വരുത്താന്‍ ഷാര്‍ജ അധികൃതര്‍ തീരുമാനിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ പുതിയ നിരക്കുകള്‍ ഈടാക്കി തുടങ്ങും. നാലുമാസത്തേക്ക് പരീക്ഷണമെന്ന നിലയിലാണ് ഈ കുറവ് വരുത്തിയിട്ടുള്ളത്.

ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അധികൃതരുടെ തീരുമാനത്തെ സന്തോഷപൂര്‍വമാണ് ഷാര്‍ജ നിവാസികള്‍ വരവേറ്റത്.

ജീവിതചെലവുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്. ആരും നിയമം തെറ്റിയ്ക്കാനുള്ള പ്രേരണയായി ഈ തീരുമാനത്തെ കാണരുത് എന്നാണ് അഭിപ്രായം-സീമാ ദീക്ഷിത് എന്ന വീട്ടമ്മ പറഞ്ഞു.

ഈ കാലയളവില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ ദിവസം യുഎഇ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരുന്നു. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ഉപേക്ഷിച്ചതായി കണക്കാക്കി പിടിച്ചെടുക്കുമെന്ന് പ്രവിശ്യയിലെ റോഡ്‌സ് ആന്റ് ട്രാഫിക് ഏജന്‍സി അറിയിച്ചിരുന്നു.

English summary
Sharjah residents have reason to rejoice with officials announcing earlier today a 50 per cent discount in traffic fines will come into effect from April 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X