Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഒമ്പത് ലക്ഷം മലയാളികള്‍

ദുബായ്: യുഎഇയില്‍ എത്ര മലയാളികളുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഒരു സ്വതന്ത്ര ഏജന്‍സി തയ്യാറാക്കിയ കണക്കനുസരിച്ച് യുഎഇയില്‍ 22 ലക്ഷം ഇന്ത്യക്കാരുണ്ട്. അതില്‍ 40 ശതമാനം മലയാളികളാണ്. എന്നുവെച്ചാല്‍ ഏകദേശം ഒമ്പത് ലക്ഷത്തോളം മലയാളികളാണ് എമിറേറ്റ്‌സിലുള്ളത്.

ഇന്ത്യക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ഇന്ത്യക്കാര്‍ ഈ രാജ്യത്തുണ്ട്. യുഎഇയിലുള്ള മൊത്തം ജനസംഖ്യയുടെ 80 ശതമാനവും വിദേശികളാണ്. ഇതില്‍ 26 ശതമാനം പേര്‍ ഇന്ത്യക്കാരാണെന്ന് ചുരുക്കം.

130 രാജ്യങ്ങളിലായി 1.13 കോടി ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇതിന്റെ 20 ശതമാനവും യുഎഇയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഓവര്‍സീസ് നിക്ഷേപം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇതു മാത്രമല്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ യുഎഇ പത്താം സ്ഥാനത്തുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബിസിനസ് പങ്കാളി കൂടിയാണ് യുഎഇ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+