കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ ഭൂചലനം ഉണ്ടായെന്നും ഇല്ലെന്നും

Google Oneindia Malayalam News

വാഷിങ്ടണ്‍: ഒമാനില്‍ താരതമ്യേന ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇറാനിലുണ്ടായ ശക്തമായ ഇളക്കത്തിന്റെ പ്രകമ്പനമാകാമിതെന്നാണ് കരുതുന്നത്. യുഎസ് ജിയോളക്കില്‍ സര്‍വെ പുറത്തുവിട്ട കണക്കനുസരിച്ച് ചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചില ഒമാന്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് ചലനം 4.5 മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

തെക്കന്‍ ഇറാന്‍ നഗരമായ മിനാബാണ് പ്രഭവകേന്ദ്രം. ഗ്രാമത്തിലുണ്ടായ കമ്പനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈദ്യുത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്. ഇറാനിലെ കമ്പനം ഖസബില്‍ അനുഭവപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണ്. ഭൂചലനമുണ്ടായ ഇറാനിലെ മിനാബ് ഖസബില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ്- ഒമാന്‍ ഭൂചലനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ ഇസാ അല്‍ ഹുസൈന്‍ അറിയിച്ചു.

ഞങ്ങള്‍ക്ക് യാതൊരു കമ്പനവും അനുഭവപ്പെട്ടിട്ടില്ല. ഭൂകമ്പമുണ്ടായിയെന്ന വാര്‍ത്ത സോഷ്യല്‍നെറ്റ്‌വര്‍ക്കിങിലൂടെ പ്രചരിയ്ക്കുകയായിരുന്നു. നഗരത്തിലുള്ള മറ്റുള്ളവരുമായും ഇക്കാര്യത്തില്‍ സംസാരിച്ചു. ആര്‍ക്കും ചലനമുണ്ടായതായി അറിവില്ല-ഒരു ഖസബ് സ്വദേശി അറിയിച്ചു.

English summary
A 6.3-magnitude earthquake struck in the Gulf nation of Oman on Saturday near the northern city of Al Khasab, the U.S. Geological Survey said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X