സൗദി: നിയമം പേടിച്ച് മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു

മക്കയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നഗരത്തിലാണ് സംഭവം. മൃതദേഹം ചീഞ്ഞുനാറാന്‍ തുടങ്ങിയതോടെ അടുത്ത താമസക്കാര്‍ പോലിസില്‍ പരാതിയുമായെത്തി. പോലിസ് സംഘം നടത്തിയ റെയ്ഡില്‍ അളിഞ്ഞ രീതിയിലുള്ള ശവശരീരം കണ്ടെടുക്കുയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നും സ്വാഭാവിക മരണമാണെന്ന് വ്യക്തമായതോടെ കൊലപാതകകുറ്റത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ടു. മരിച്ച സ്ത്രീ അനധികൃതമായാണ് രാജ്യത്ത് താമസിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
വിസ നിയമം ലംഘിച്ചതിന് കൂറ്റന്‍ പിഴ നല്‍കേണ്ടി വരുമെന്ന് കരുതി ചെയ്ത ബുദ്ധിമോശം ഇപ്പോള്‍ കുടുംബത്തെ മറ്റു പല നിയമകുരുക്കിലേക്കും തള്ളിയിട്ടിരിക്കുകയാണ്.












Click it and Unblock the Notifications