ദുബായ്: യുഎഇയിലെ അബുദാബിയില്‍ ടാക്‌സി വിളിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ അഴിക്കുള്ളിലാകും. എങ്ങനെയെന്നല്ലേ? വിളിച്ച ടാക്‌സി നിയമാനുസൃതമല്ലെങ്കില്‍ അതില്‍ സഞ്ചരിക്കുന്നവരെ കൂടി അകത്താക്കും. എങ്ങനെയാണെന്നല്ലേ, അയാള്‍ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുകയാണോയെന്ന് തെളിയിക്കാന്‍ സഞ്ചരിക്കുന്നവരുടെ മൊഴിയും അത്യാവശ്യമാണ്. പുറത്തിറങ്ങാമെങ്കിലും പുലിവാലാണ് സംഭവം. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 400ഓളംകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നിയമാനുസൃതമല്ലാത്ത ടാക്‌സിയില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ പല ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു. ലാഭം നോക്കി പലരും അനധികൃത ടാക്‌സികള്‍ക്കു പിറകെ പോകുന്നത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
അബുദാബിയിലെ ടാക്‌സികളെല്ലാം തന്നെ പോലിസിന്റെ ട്രാക്കിങ് സംവിധാനത്തിനു കീഴിലാണ്. അനധികൃത ടാക്‌സിയില്‍ യാത്ര ചെയ്യുന്നതു മൂലമാണ് പലപ്പോഴും തട്ടികൊണ്ടു പോകലും കൊള്ളയടിക്കലും ഉണ്ടാകുന്നത്. പലപ്പോഴും വിമാനത്താവളത്തിനടുത്തും മറ്റുമായി ഇത്തരം ടാക്‌സിക്കാര്‍ പതുങ്ങി നില്‍ക്കുന്നുണ്ടാവും. വലിയ പരിചയമില്ലാത്ത ആളുകളെ കുറഞ്ഞ ചാര്‍ജ് മതിയെന്ന് പ്രലോഭിച്ച് കാറിയില്‍ കയറ്റുകയാണ് ഇവരുടെ രീതി.
The Abu Dhabi Judicial Department has registered about 400 cases of unlicensed passenger transport heard by the Court of Misdemeanour from the beginning of the year.