സൗദി മരുഭൂമിയില്‍ ദമ്പതിമാര്‍ ദാഹിച്ചു മരിച്ചു

മരുഭൂമയില്‍ ഇവര്‍ക്ക് എസ്റ്റേറ്റുണ്ട്, ഇവിടേയ്ക്ക് കാറോടിച്ചുപോയ ഇവര്‍ വിജനമായ മരുഭൂമിയില്‍ കുടുങ്ങുകയും ദാഹജലം കിട്ടാതെ മരിയ്ക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. കാറും മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരണം സംഭവിച്ച പ്രദേശത്ത് ഉയര്‍ന്നതാപനിലയാണ്.
കാറിന് സമീപത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അവിടെ നിന്നും 6 മൈല്‍ അകലത്തിലായിരുന്നു ഭര്‍ത്താവിന്റെ മൃതദേഹം കിടന്നിരുന്നത്. ദാഹംസഹിയ്ക്കവയ്യാതെ ഇയാള്‍ ജലമന്വേഷിച്ച് പത്തുകിലോമീറ്ററോളം നടന്നശേഷമായിരിക്കണം മരണം സംഭവിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. എസ്റ്റേറ്റിലേയ്ക്കുള്ള യാത്രയില്‍ ഇവര്‍ക്ക് വഴിതെറ്റിയതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.
വന്‍മരുഭൂമിയായ ഇതിന് ആയിരം കിലോമീറ്ററോളം നീളമുണ്ട്. അറേബ്യന്‍ ഉപദ്വീപിന്റെ മൂന്നിലൊരുഭാഗം വരുന്നതാണ് ഈ മരുഭൂമി.












Click it and Unblock the Notifications