പിതാവിന്‍റെ കാറിടിച്ച് മകന്‍ മരിച്ചു
ഫുജൈറ: ഫുജൈറയില്‍ കാര്‍ ഇടിച്ച് രണ്ടര വയസ്സുകാരന്‍ മരിച്ചു. യുഎഇ പൗരനായ മുഹമ്മദ് റാഷിദ് അല്‍ അബ്ദൗളിയുടെ പുത്രന്‍ മയേദ് ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നതിനായി റാഷിദ് കാര്‍ പിന്നോട്ടെടുക്കുന്നതിനിടയിലാണ് രണ്ടരവയസ്സുകാരനായ മകന്‍ കാറിനടിയില്‍ പെട്ട് മരിയ്ക്കുന്നത്.

കാര്‍ പിന്നോട്ടെുക്കുന്നതിനിടയില്‍ കുട്ടി ഓടി കാറിനരികിലേക്ക് വരികയും ടയറിനടിയില്‍ പെടുകയുമായിരുന്നു. 2013 ജൂണ്‍ 26 ബുധന്‍ രാവിലെയായിരുന്ന സംഭവം. കുട്ടി കാറിനടുത്തേക്ക് വരുന്നത് താന്‍ അറിഞ്ഞില്ലെന്നും കുട്ടിയുടെ ദേഹത്തേക്ക് കാര്‍ കയറിയ ശേഷമാണ് അറിഞ്ഞതെന്നും പിതാവ് പൊലീസിനോട് പറഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മകന്റെ മരണത്തിന് കാരണക്കാരനായ പിതാവിന്റെ മാനസികാവസ്ഥ സങ്കീര്‍ണമാണെന്നു ഈ അവസ്ഥ തങ്ങളെ വിഷമിപ്പിക്കുന്നതായും ഡിബ്ബ പൊലീസ് ചീഫ് മേജര്‍ സെയ്ഫ് അല്‍ സാഹ്മി പറഞ്ഞു. വീട്ടില്‍ നിന്നും കാറുമായി പുറത്തേക്ക് ഇറങ്ങുന്നവര്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications