യുഎഇ ജയിലിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ നാണം
ദുബായ്: യുഎഇയുമായി കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചെങ്കിലും പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ മടി. ജയിലിലെ സുഖസൗകര്യങ്ങളൊന്നുമല്ല ഇത്തരമൊരു തീരുമാനമെടുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ചെയ്ത കുറ്റമെന്താണെന്ന് നാട്ടുകാരറിയുമെന്ന ചമ്മലാണ് ഇന്ത്യയിലെ ജയിലിലേക്ക് വരണ്ടെന്ന് തീരുമാനത്തിനു പിന്നില്‍.
നാട്ടിലേക്ക് വരാന്‍ മടിയ്ക്കുന്നവരില്‍ ഭൂരിഭാഗവും വേശ്യവൃത്തിയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങിയവരാണെന്ന് ദ നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുവരെ 200ഓളം തടവുകാരാണ് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിട്ടുള്ളത്.

2013 മെയ് മാസത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായകമായ കരാര്‍ നിലവില്‍ വന്നത്. കരാര്‍ പ്രകാരം യുഎഇയില്‍ വിധിക്കപ്പെട്ട ശിക്ഷ ഇന്ത്യന്‍ ജയിലില്‍ അനുഭവിച്ചാലും മതിയാകും.
പക്ഷേ, യുഎഇയില്‍ നിന്നുള്ള തടവുകാരെ ഉള്‍കൊള്ളാന്‍ ഇന്ത്യന്‍ ജയിലുകളില്‍ സ്ഥലമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നാട്ടിലെ ജയിലിലേക്ക് മാറുന്നതിന് ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. അതില്‍ പേരും ശിക്ഷയ്ക്കുള്ള കാരണവും വ്യക്തമായി രേഖപ്പെടുത്തണം. കരാര്‍ പ്രകാരം മയക്കുമരുന്ന് കേസിലും സാമ്പത്തിക ക്രമക്കേടിലും കൊലപാതക കേസിലും ഉള്‍പ്പെട്ടവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല.












Click it and Unblock the Notifications