യുഎഇ;മധ്യാഹ്ന തൊഴില്‍ ഇടവേള നിര്‍ബന്ധം
ഷാര്‍ജ: യുഎ ഇ യില്‍ 2013 ജൂണ്‍ 15 ശനിയാഴ്ച മുതല്‍ തൊഴിലിടങ്ങളിലെ ഉച്ചനേരത്തെ ജോലിയിടവേള നിര്‍ബന്ധിതമാക്കും. ഓഫീസുകളില്‍ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണിവരെ തൊഴില്‍ സമയത്തില്‍ ഇടവേള നല്‍കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. സെപ്റ്റംബര്‍ 15 വരെയാണ് ഈ നിര്‍ബന്ധിത ഇടവേള നല്‍കുന്നത്.

നിര്‍മ്മാണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കാണ് ഈ രണ്ടരമണിക്കൂര്‍ ഇടവേള ലഭിയ്ക്കുന്നത്. ജോലിസമയം രാത്രി ആയാലും പകല്‍ ആയാലും എട്ട് മണിക്കൂറില്‍ കൂടുതല്‍ ആക്കാന്‍ പാടില്ല. എട്ട് മണിക്കൂറില്‍ അധികം ജോലിചെയ്യുന്നവര്‍ക്ക് അധിക സമയത്തിന് പണം നല്‍കേണ്ടതാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ മഹെര്‍ അല്‍ ഒവൈദ് പറഞ്ഞു.
മധ്യാഹ്ന ഇടവേള തൊഴിലാഴികള്‍ക്ക് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ പിഴ ചുമത്തുമെന്നും ഭരണകൂുടം അറിയിച്ചു.നിയമം ലംഘിച്ചതിന് ആദ്യം 15,000 ദിര്‍ഹം പിഴയടയ്ക്കണം, അതിനുശേഷം നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിച്ചതിന് ഓരോ തൊഴിലാളിയ്ക്കും 15,000 ദിര്‍ഹം പിഴയടയ്ക്കണം.
തൊഴിലിടങ്ങളില്‍ വിശ്രമിയ്ക്കുന്നതിന് തണല്‍ ഒരുക്കണം. ചൂട് കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ഈ നീക്കം.












Click it and Unblock the Notifications