Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടിയ്ക്ക് പൊതുജനസേവനത്തിനുള്ള യുഎന്‍ പുരസ്‌കാരം

മനാമ: പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങി. ബഹ്‌റൈനിലെ മനാമയിലെ നാഷണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ യുഎന്‍ ധനകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹേങ്‌ബോ ആണ് പുരസ്‌കാരം നല്‍കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലിഫ, കിരീടാവകാശി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലിഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രമുഖര്‍ക്കു ഗുദേബിയ പാലസില്‍ നല്കിയ വിരുന്നിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജാവുമായി കൂടിക്കാഴ്ച നടത്തിയത്.

ബഹ്‌റൈന്‍ രാജാവ്, കിരീടാവാകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലിഫ, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോംഗ്‌ബോ എന്നിവരോടൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടു. കേരളവും ബഹ്‌റൈനും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ട ഊഷ്മളമായ ബന്ധം രാജാവ് അനുസ്മരിച്ചു. മലയാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

 വേദിയിലും തിളങ്ങിയത് ചാണ്ടി

വേദിയിലും തിളങ്ങിയത് ചാണ്ടി

പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയവരുടെയെല്ലാം ശ്രദ്ധ ചാണ്ടിയിലായിരുന്നു. വെള്ളം മുണ്ടും ഷര്‍ട്ടുമണിഞ്ഞെത്തിയ കേരള മുഖ്യമന്ത്രി അവര്‍ക്കെല്ലാം വിസ്മയമായി. മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക വൈസ് ചെയന്‍മാന്‍ എംഎ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു

ഉമ്മന്‍ ചാണ്ടി റിഥാ പാലസില്‍

ഉമ്മന്‍ ചാണ്ടി റിഥാ പാലസില്‍

ഒരു ഭരണത്തലവന്‍ എന്ന രീതിയിലുള്ള പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലിഫ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബഹ്‌റൈനിലെ കഴിഞ്ഞ മാര്‍ച്ചില്‍ താന്‍ നടത്തിയ കേരള സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസില്‍ പച്ചപിടിച്ചുനില്പുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞു.

അഭിമാനത്തിന്റെ നിമിഷം

അഭിമാനത്തിന്റെ നിമിഷം

പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+