സൗദിഅറേബ്യയില്‍ വെള്ളി-ശനി അവധിദിനങ്ങള്‍
ദുബായ്: സൗദി അറേബ്യയിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ ആയി വെള്ളി -ശനി ദിവസങ്ങളെ മാറ്റി. ആഴ്ചയുടെ അവസാന ദിനങ്ങളെയാണ് പൊതുവെ അവധി ദിനങ്ങളായി കണക്കാക്കപ്പെടുന്നത്. ആഗോളതലത്തില്‍ ശനിയും ഞായറുമാണ് അവധി ദിവസങ്ങള്‍.

സൗദി അറേബ്യയാണ് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലില്‍ അവസാനമായി അവധി ദിനങ്ങള്‍ വെള്ളി ശനി ദിവസങ്ങളിലേക്ക് മാറ്റുന്ന രാഷ്ട്രം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്ന ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിനല്‍ വ്യാഴം -വെള്ളി എന്നിവയായിരുന്നു അവധി ദിനങ്ങള്‍.
സാമ്പത്തികമേഖലയില്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ജൂണ്‍ 29 മുതല്‍ പുതിയ പരിഷ്‌കരണം നിലവില്‍ വരുമെന്ന് അധിനകൃതര്‍ അറിയിച്ചു.
കഴിഞ്ഞമാസം അവസാനത്തോട് കൂടി ഒമാന്‍ തങ്ങളുടെ അവധി ദിനങ്ങള്‍ വെള്ളിയും ശനിയും ആക്കി മാറ്റിയിരുന്നു. പുതിയ പരിഷ്‌കാരം സാമ്പത്തിക രംഗത്തെ പുരോഗതിയെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. പരമ്പരാഗതമായി ആറ് ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് അവധി നില്‍കിയിരുന്നത്. പള്ളികളില്‍ പോകുന്നതിനായാണ് ഈ ദിനം ജനങ്ങള്‍ ചെലവഴിച്ചിരുന്നത്.












Click it and Unblock the Notifications