ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി, കുട്ടി മരിച്ചു
ഷാര്‍ജ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുബാലന്‍ മരിച്ചു. യുഎഇയിലെ ഷാര്‍ജയിലാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ ആദ്യത്തെ കുട്ടിയായ നയീം ഷായാണ് മരിച്ചത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയിലെ കുവൈത്തി ആശുപത്രിയില്‍ നിയമനടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് നല്‍കി.
കബറടക്കം ഷാര്‍ജയില്‍ തന്നെ നടന്നു. നാട്ടിലേക്ക് കൊണ്ടു പോകുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു മെച്ചവുമില്ല. അതുകൊണ്ട് തന്നെ ഇവിടെ കബറടക്കാന്‍ തീരുമാനിക്കുകയായിരുന്നു.-കുടുംബവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ അറിയിച്ചു.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാല്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ അറിയാത്തതായിരിക്കും കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും മുലപ്പാലാണ് വില്ലനാകാറുള്ളത്. ഇത്തരം അപകടം ഒഴിവാക്കാന്‍ കുട്ടികളെ പാല്‍ കൊടുത്തതിനുശേഷം പുറത്ത് തട്ടികൊടുക്കാറുണ്ട്.












Click it and Unblock the Notifications