ഷാര്‍ജയില്‍ നീലച്ചിത്രനിര്‍മ്മാണ ഫാക്ടറി !
ഷാര്‍ജ: ഷാര്‍ജയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നീലച്ചിത്ര നിര്‍മ്മാതാക്കളായ മൂന്ന് എഷ്യക്കാരെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും ആയിരക്കണക്കിന് പോണ്‍ സിഡി കളും പൊലീസ് കണ്ടെടുത്തു. കന്പ്യൂട്ടര്‍ ഉപയോഗിച്ച് നീലച്ചിത്രസിഡികള്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയുമായിരുന്നു ഇവര്‍. അവിവാഹിതരെ ലക്ഷ്യം വച്ച് നിത്യേന 15,000 സിഡികളാണ് ഇവര്‍ നിര്‍മ്മിച്ചിരുന്നത്.

ചുരുക്കത്തില്‍ ചെറിയോരു പോണ്‍ ഫാക്ടറി എന്ന് വേണമെങ്കില്‍ പറയാം. ഷാര്‍ജയില്‍ വിവിധയിടങ്ങളില്‍ ഇവര്‍ സിഡികള്‍ വിറ്റിരുന്നതായി പൊലീസിനോട് പറഞ്ഞു. തങ്ങളുടെ താമസ്ഥലം തന്നെയാണ് ഇവര്‍ നീലച്ചിത്ര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.
അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായും വിചാരണയ്ക്ക് വിധേയരാക്കുമെന്നും പൊലീസ് പറഞ്ഞു. തങ്ങളുടെ അയല്‍പക്കങ്ങളില്‍ ഇത്തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications