Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ള വാറ്റ് സംഘത്തെ പിടികൂടി

ഷാര്‍ജ: കള്ള വാറ്റ് സംഘത്തെ പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 1,340 കുപ്പി മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരുള്‍പ്പെട്ട നൈജീരിയന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മദ്യം വ്യാജമായി ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി പൊലീസിന് വളരെ നേരത്തെ വിവരം ലഭിച്ചിരുന്നു. അല്‍ സജ്ജയില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും കാരണം യഥേഷ്ടം മദ്യം ലഭിയ്ക്കുന്നതിനാലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു.ഞായറാഴ്ച (ജൂലൈ 28)നായിരുന്നു സംഭവം.

Sharjah

അതുകൊണ്ട് തന്നെ ഈ സംഘത്തെ പിടികൂടുന്നതിന്റെ ഉത്തരവാദിത്തം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്( CID) യ്ക്ക് കൈമാറിയിരുന്നു. ഇവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് വ്യാജമദ്യ സംഘത്തെ പിടികൂടിയത്. ഇവര്‍ മദ്യം കടത്തിക്കൊണ്ട് പോകുന്നതിനായി സൈക്കിളുകളാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല വന്‍തോതില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിപണനം .

സമൂഹത്തിന്റെ സുരക്ഷയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് പ്രതികള്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരുടെ താമസ സ്ഥലത്ത് തന്നെയാണ് വന്‍ തോതില്‍ മദ്യശേഖരം ഒളിപ്പിച്ചിരുന്നത്. ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, മദ്യത്തിന്റെ ഉപഭോക്താക്കള്‍ ആര് എന്നതിനെപ്പറ്റിയെല്ലാം അന്വേഷണം നടന്ന് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+