മേളക്കാരനെ പാട്ടുകാരന് കുത്തിക്കൊന്നു
ദുബായ്: ഗാനമേളക്കിടെയുണ്ടായ തര്‍ക്കം ഒടുവില്‍ പാട്ടുകാരന് മേളക്കാരനെ കുത്തിക്കൊല്ലുന്നതിലേക്കെത്തി. ദുബായിലാണ് സംഭവം.
ഒരു ലേബര്‍ ക്യാമ്പില്‍ നടത്തിയ പാര്‍ട്ടിയിലെ ഗാനമേളയിലാണ് പ്രശ്നമുണ്ടായത്. ഗാനമേള നടക്കുന്നതിനിടെ പാട്ടുകാരന്റെ സുഹൃത്ത് പാര്‍ട്ടിയിലേക്ക് കടന്നുവന്നു. ആ സമയം മേളക്കാരന് തന്റെ കൂട്ടുകാരനെ വേണ്ടത്ര ഗൗനിച്ചില്ല എന്നതാണ് പാട്ടുകാരനെ ചൊടിപ്പിച്ചത്.
ഇതോടെ പാട്ടുകാരനും മേളക്കാരനും തമ്മില്‍ വാക്കുതര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ മേളക്കാരന് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ദേഷ്യം മൂത്ത പാട്ടുകാരന് കത്തിയുമായി പിറകേ പോയി. ഒടുവില്‍ മുറിയിലെത്തി മേളക്കാരനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ തിരിച്ചെത്തി പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ കൊലപാതകി അബുദാബിയിലേക്ക് കടന്നു. അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം കുറച്ച് നാള് തങ്ങി രാജ്യം വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇയാള്‍. പക്ഷേ ഇതിനിടക്ക് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായില്‍ ഏഷ്യക്കാര്‍ മാത്രം താമസിക്കുന്ന ഒരു ലേബര്‍ ക്യാമ്പില്‍ ആണ് സംഭവം നടന്നത്.
ദുബായിലെ ഒരു ക്രിമിനല്‍ കോടതിയില്‍ 2013 ജൂലായ് 21 നാണ് പോലീസ് കേസിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്. മനപ്പൂര്‍വ്വമുള്ള കൊലപാതകമായിരുന്നുവെന്ന് പ്രോസിക്യൂഷന് വാദിച്ചു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications