6 ലക്ഷം ദിര്‍ഹവുമായി ബാങ്ക് ജീവനക്കാരന്‍ മുങ്ങി

സിറ്റിയിലെ റെന്റ് എ കാര്‍ കമ്പനിയുടെ എക്കൗണ്ടില്‍ നിന്നും ഒരു വ്യക്തിഗത എക്കൗണ്ടില്‍ നിന്നുമായി രണ്ടര ലക്ഷം ദിര്‍ഹം വീതം അടിച്ചുമാറ്റി. അതിനുശേഷം ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്കായി ഏല്‍പ്പിച്ചിരുന്ന ഒരു ലക്ഷം ദിര്‍ഹവുമായി നേരെ ഈജിപ്തിലേക്ക് വിമാനം കയറി.
കാര്‍ കമ്പനി ഉടമ ചെക്ക് ബുക്ക് വാങ്ങാനെത്തിയപ്പോള്‍ അതില്‍ നിന്നും ഒരു ലീഫ് ഇയാള്‍ സൂത്രത്തില്‍ കൈക്കലാക്കുയായിരുന്നു. കൂടെ ജോലി ചെയ്യുന്നയാളുടെ കൈവശമുണ്ടായിരുന്ന മറ്റൊരു എക്കൗണ്ടിന്റെ ചെക്ക് ബുക്കില്‍ നിന്നും ഇയാള്‍ ലീഫ് മോഷ്ടിച്ചു.
പണം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് റെന്റ് എ കാര്‍ ഉടമ ബാങ്കിലെത്തിയപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് തട്ടിപ്പുകളും വ്യക്തമായത്. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ജൂലായ് 29ന് വിധി വരും.


Click it and Unblock the Notifications