റംസാന്‍, യാചകര്‍ക്ക് ദിവസം 20,000 രൂപ കിട്ടുന്നു

ഷാര്‍ജ: റംസാന്‍ മാസം ആരംഭിച്ചതോട് കൂടി മുസ്ലിങ്ങളുടെ ഉദാരമനസ്‌കതയെ ഭിക്ഷാടകര്‍ വന്‍തോതില്‍ ചൂഷണം ചെയ്യുന്നതായി പരാതി. ഷാര്‍ജയില്‍ റംസാന്‍ മാസത്തില്‍ ശരാശരി ഭിക്ഷാടകന് ഒരു ദിവസം ലഭിയ്ക്കുന്നത് ഏകദേശം 20,000ത്തോളം രൂപയാണ്. ഏറ്റവും കുറഞ്ഞത് 18,000 രൂപയെങ്കിലും ലഭിയ്ക്കും. രാവിലെ തന്നെ നല്ലൊരു തുക യാചകര്‍ ആളുകളില്‍ നിന്ന് കൈക്കലാക്കും. റംസാന്‍ മാസത്തില്‍ ആളുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി പൊലീസ് നടത്തിയ റെയ്ഡിലാണ് 25 യാചകര്‍ ഉള്‍പ്പടെ 59 പേര്‍ പൊലീസിന്റെ പിടിയിലാകുന്നത്.
പിടിയിലായ യാചകരില്‍ നിന്നാണ് അവരുടെ ഒരു ദിവസത്തെ വരുമാനത്തെക്കുറിച്ചുള്ള ഏകദേശ വിവരം പൊലീസിന് ലഭിച്ചത്. റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ കൂടുതല്‍ പുണ്യപ്രവര്‍ത്തികള്‍ നടത്താറുണ്ട്. അതിനാല്‍ തന്നെ യാചകര്‍ക്ക് പണം ദാനമായി നല്‍കാന്‍ മുസ്ലിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. യാചകര്‍ ശരിയ്ക്കും ഈ അവസരം മുതലെടുക്കുന്നതായാണ് നിഗമനം. അറസ്റ്റിലായ ഭിക്ഷാടകരില്‍ അധികവും 20 നും 25 നും ഇടയില്‍ പ്രായമുള്ള സത്രീകളാണ്. ഇറാന്‍ പാകിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരില്‍ അധികവും.
പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് അവരെ ഭിക്ഷയെടുക്കുന്നതിനായി പറഞ്ഞ് വിടുന്നത്. രണ്ട് പുരുഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലത്ത് അനധികൃതമായി പടക്കങ്ങള്‍ വിറ്റതിനാണ് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications