ദന്തല്‍ ക്ളിനിക്കില്‍ മോഷണം ജീവനക്കാരി പിടിയില്‍

ജൂണ്‍ അഞ്ചിന് വൈകുന്നേരം 6.30 ഓടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആ സമയത്ത് പ്രതിയായ യുവതി ക്ളിനിക്കില്‍ നിന്നും മറ്റെങ്ങോ പോയിരുന്നു. മറ്റ് ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് ആദ്യം യുവതി പൊലീസിനോട് പറഞ്ഞു.
വീണ്ടും യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മോഷണം നടത്തിയ വിവരം ഇവര്‍ പുറത്ത് പറയുന്നത്. മോഷണ മുതല്‍ ലിഫ്റ്റില്‍ ഒളിപ്പിച്ചെന്നും ക്ളിനിക്കില്‍ പൊലീസ് എത്തിയതിനാല്‍ താന്‍ പെട്ടന്ന് അങ്ങോട്ടേയ്ക്ക് പോരുകയായിരുന്നെന്നും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് ലിഫ്റ്റില്‍ എത്തി ലേസര്‍ ഉപകരണം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പ്ളാസറ്റിക് ബാഗിനുള്ളിലാക്കിയാണ് യുവതി മെഷീന്‍ ക്ളിനിക്കില്‍ നിന്നും കടത്തിയത്. ഇവരുടെ വീടും കാറും പൊലീസ് പരിശോധിച്ചു. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications