Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി,3 മരണം

ദുബായ്: അല്‍ ബര്‍ഷയില്‍ കാര്‍ ഹോട്ടലിന്റെ റെസ്‌റ്റോറണ്ടിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഹോട്ടല്‍ ജീവനക്കാരനും ഒരു വഴിയാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്.

കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കൊന്നുമേറ്റിട്ടില്ല. അതേ സമയം കാറിലുണ്ടായിരുന്ന ബ്രസീലിയന്‍ വംശജയായ യുവതിക്ക് ചെറിയ തോതില്‍ പരിക്കേറ്റതായി എമിറേറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറടക്കം ബാക്കിയുള്ള യാത്രക്കാരെല്ലാം അംഗോളയില്‍ നിന്നുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മരിച്ച മൂന്നു പേരും ഏഷ്യന്‍ വംശജരാണ്.

Car Accidemt

മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ അസാധാരണമായ വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്ന് പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇതോടെ റമസാന്‍ മാസം ദുബായിലുണ്ടായ അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. വൈകുന്നേരത്തും അതിരാവിലെയും അമിത വേഗതയില്‍ വാഹനമോടിക്കുന്നതാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+