Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ അമേരിക്കന്‍ സ്‌കൂള്‍ അടപ്പിച്ചു

ദുബായ്: നിയമലംഘനം നടത്തിയതിന് ദുബായിലെ അമേരിക്കന്‍ സ്‌കൂള്‍ അധികൃതര്‍ അടപ്പിച്ചു. അധ്യാപകരെ നിയമ വിരുദ്ധമായി നിയമിച്ചതുമുതല്‍ കുട്ടികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങിയതുവരെ നിരവധി കേസുകളാണ് സ്‌കൂളിനെതിരെയുള്ളത്. ദുബായ് അമേരിക്കന്‍ സയന്റിഫിക് സ്‌കൂള്‍ ആണ് അടപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ സ്‌കൂളിന് പ്രവര്‍ത്തനാനുതി ലഭിക്കില്ല.

Dubai

സ്‌കൂള്‍ അടപ്പിച്ചെങ്കിലും അവിടെ പഠിക്കുന്ന കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ ദുബായ് അധികൃതര്‍ തയ്യാറല്ല. സ്‌കൂളിലെ 244 കുട്ടികള്‍ക്കും അടുത്ത അധ്യയന വര്‍ഷം മറ്റ് സ്‌കൂളുകളിലേക്ക് മാറുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)റിയിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ നിയമങ്ങള്‍ വലിയ തോതില്‍ ലംഘിച്ചതിനാണ് സ്‌കൂള്‍ അടപ്പിച്ചതെന്ന് കെഎച്ച്ഡിഎ പറയുന്നു. ദുബായില്‍ ആശാസ്യകരമല്ലാത്ത രീതിയില്‍ ഉള്ള പഠന രീതികള്‍ സ്‌കൂളില്‍ തുടര്‍ന്നതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളിലെത്താത്ത വിഷയങ്ങളില്‍ നടപടിയെടുക്കാതിരുന്നതും സ്‌കൂളിന് വിനയായി.

ഒരു രേഖകളും ഇല്ലാതെ ജോലി ചെയ്യുന്ന ഇരുപത് അധ്യാപകരെ സ്‌കൂളില്‍ അധികൃതര്‍ കണ്ടെത്തി. കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫയലുകള്‍ സൂക്ഷിക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി. പല ഫയലുകളും കീറിപ്പറിഞ്ഞ നിലയിലാണ് പരിശോധനയില്‍ കണ്ടെടുത്തത്.

പരിശോധനക്കിടെ സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ അടിപിടി കൂടുന്നതും കണ്ടുവെന്ന് കെഎച്ച്ഡിഎ അധികൃതര്‍ പറഞ്ഞു. കുട്ടികളില്‍ ഒരാളുടെ കയ്യില്‍ കത്തിയുണ്ടായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു. ഒരു അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ തല്ലുകൂടുന്നതിനും തങ്ങള്‍ സാക്ഷിയായെന്ന് സ്‌കൂളില്‍ പരിശോധന നടത്തിയവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+