അറബിക്കെതിരായവീഡിയോ യൂട്യൂബിലിട്ടയാളെ വെറുതെവിട്ടു

ഇന്ത്യക്കാരനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സ്വദേശിയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി പബ്ളിക്ക് പ്രോസ്‌ക്യൂഷന്‍ അറിയിച്ചു. യൂ ട്യൂബ് വീഡിയോ തങ്ങളുടെ കുടുംബത്തെയും സ്വകാര്യതയെയും നശിപ്പിയ്ക്കുന്നതാണെന്ന് കാട്ടി അറബിയുടെ മകനാണ് കോടതിയെ സമീപിച്ചിരുന്നത്.
2013 ജൂലൈ 15 തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തന്റെ കാറില്‍ തട്ടിയെ ശേഷം ബസ് നിര്‍ത്താതെ പോയ ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടിയ അറബി അയാള വാഹനത്തില്‍ നിന്ന് വലിച്ചിറക്കിയ ശേഷം തലയില്‍ ധരിയ്ക്കുന്ന ഇഗാല്‍ കൊണ്ട് മര്‍ദ്ദിയ്ക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ തൊട്ട് പിന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ പകര്‍ത്തി യൂട്യൂബില്‍ ഇട്ടു. വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചതോടെ കുറ്റക്കാരനായ അറബിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.












Click it and Unblock the Notifications