എമിറേറ്റ്സില്‍ കൂടുതല്‍ ബാഗേജിന് അനുമതി
ദുബായ്: ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി എമിറേറ്റ്സ് വിമാനങ്ങളില്‍ കൂടുതല്‍ ബാഗേജിന് അനുമതി. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഈ ആനുകൂല്യം. ബംഗ്ലാദേശികള്‍ക്കും പാകിസ്ഥാനികള്‍ക്കും ബാഗേജ് ആനുകൂല്യം ലഭിക്കും.
ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും അധികമായി 10 കിലോ ബാഗേജ് വിമാനത്തില്‍ കൊണ്ടുപോകാം. പാകിസ്താനികള്‍ക്ക് 20 കിലോ അധിക ബാഗേജ് കൊണ്ടുപോകാം.

'ടേക്ക് മോര് ദിസ് സമ്മര്‍' എന്ന പ്രമോഷണല്‍ പരിപാടിയുടെ ഭാഗമായിട്ടാണ് ഈ ആനുകൂല്യം. 2013 ജൂലായ് 31 ന് ആനൂകൂല്യത്തിന്റെ കാലാവധി തീരും.
സാധാരണയായി എക്കണോമിക് ക്ലാസ്സില്‍ 30 കിലോ ഗ്രാം ബാഗേജ് വരെ എമിറേറ്റ് എയര്‍ലൈന്‍ അനുവദിക്കുന്നുണ്ട്. ഇതുകൂടാതെയാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് 10ഉം പാകിസ്താനികള്‍ക്ക് 20 ഉം കിലോ വീതം അധിക ബാഗേജ് കൊണ്ടുപോകാന്‍ അനുവദിച്ചിരിക്കുന്നത്.
സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം തുടങ്ങിയ വിഭാഗങ്ങളിലെ യാത്രക്കാര്‍ക്കും ആനുകൂല്യം ലഭ്യമാണ്. സില്‍വര്‍ വിഭാഗത്തില്‍ 12 കിലോ അധിക ബാഗേജ് കൊണ്ടുപോകാം. ഗോള്‍ഡില്‍ 16 കിലോയും പ്ലാറ്റനം വിഭാഗത്തില്‍ 20 കിലോയും അധിക ബാഗേജിന് അനുമതിയുണ്ട്.
ഏറ്റവും കൂടുതല്‍ ബാഗേജ് കൊണ്ടുപോകാന്‍ അനുവദിക്കുന്ന എയര്‍ലൈന്‍ കമ്പനി തങ്ങളുടേതാണെന്ന് എമിറേറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് മാജിദ് അല്‍ മുല്ല പറഞ്ഞു. എന്നാലും കൂടുതല്‍ ബാഗേജ് ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ചില പ്രത്യേക റൂട്ടുകളിലും, പ്രത്യക മാസങ്ങളിലും ആണ് ബാഗേജ് പരിധി കൂട്ടണമെന്ന ആവശ്യം കൂടുതല്‍ ഉണ്ടാകുന്നതെന്നും മാജിദ് അല്‍ മുല്ല പറഞ്ഞു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications