ദുബായ്;ഇനി പെട്രോള്‍ സ്വയം നിറയ്ക്കാം
ദുബായ്: ഇനി മുതല്‍ പെട്രോളിനായി കാത്ത് നില്‍ക്കേണ്ട അവസ്ഥയില്ല. ദുബായിലെ പത്ത് പെട്രോള്‍ ബങ്കുകളില്‍ ആവശ്യക്കാരന് തന്നെ പെട്രോള്‍ സ്വയം വാഹനത്തിലേക്ക് പകരാനുള്ള സംവിധാനം വരുന്നു. എമിറേറ്റ്‌സ് പെട്രോളിയം പ്രോഡക്ട് കമ്പനി (Eppco) യ്ക്ക് കീഴിലുള്ള 10 ബങ്കുകളിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. 2013 ജൂലൈ നാലിന് രാവിലെ ആറ് മണിമുതല്‍ ഈ ബങ്കുകളില്‍ സ്വയം പെട്രോള്‍ നിറയ്ക്കാം.

അല്‍വസല്‍റോഡ്, ഔദ് മേത്ത റോഡ്, ഷെയ്ഖ് സയ്യിദ് റോഡ്, മങ്ക്ഖൂല്‍ രോദ്, അല്‍ നഹ്ദ റോഡ്, നാഡ് അല്‍ ഹാമര്‍, അല്‍ ക്വുസൈസ് എന്നിവിടങ്ങളിലാണ് പദ്ധതി നിലവില്‍ വരുന്നത്. പുതിയ സംവിധാനം വരുന്നതോട് കൂടി ആഗോള തലത്തില്‍ ഉള്ള പെട്രോള്‍ വിതരണ രീതിയിലേക്ക് ദുബായിലെ പെട്രോള്‍ ബങ്കുകളും മാറുകയാണ്. ആവശ്യക്കാര്‍ക്ക് യഥേഷ്ടം പെട്രോള്‍ നിറച്ച ശേഷം പണം Eppco സ്റ്റോറില്‍ നിക്ഷേപിക്കാം.
യാത്രക്കാരെ സഹായിക്കാന്‍ ബങ്കുകളിലെ ജോലിക്കാര്‍ ഉണ്ടാകും . രാത്രി സമയങ്ങളില്‍ പലപ്പോഴും ബങ്കുകളില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെടാറുണ്ട്. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പണമടയ്ക്കാന്‍ പുതിയ സംവിധാനങ്ങളും ആവിഷ്‌ക്കരിക്കുന്നുണ്ട്. ഇത് പിന്നീട് അറിയിക്കും. ജീവനക്കാരില്ലാത്ത പെട്രോള്‍ ബങ്കുകള്‍ ആയി മാറ്റപ്പെട്ടാലും ആരുടേയും തൊഴില്‍ നഷ്ടമാകില്ലെന്നും Eppco യുടെ തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് ഇവരെ മാറ്റുമെന്നുംഅറിയിച്ചു.












Click it and Unblock the Notifications