ദുബായ്: അയ്യായിരം രൂപയുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് ഇന്ത്യയിലെത്താം. എയര്‍ അറേബ്യയാണ് പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയുമായി എത്തിയിരിക്കുന്നത്. മുംബൈ, ദില്ലി, അഹമ്മദാബാദ്, ചെന്നൈ, ഗോവ , ജയ്പ്പൂര്‍ എന്നിവിടങ്ങളിലേക്ക് 5,500 രൂപയോളം ചെലവഴിച്ചാല്‍ ദുബായില്‍ നിന്ന് എത്താം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം 29 ജൂലൈ മുതല്‍ 30 ജൂലൈ വരെയാണ്.രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം.
ടിക്കറ്റുകള്‍ വളരെ പരിമിതമാണ്. അതായത് നിങ്ങള്‍ യാത്രചെയ്യാനുദ്ദേശിയ്ക്കുന്നത് ആഗസ്റ്റ് 15 നാണ് എന്നിരിയ്ക്കട്ടെ അയ്യായിരം രൂപയുടെ സീറ്റുകള്‍ അന്ന് ചിലപ്പോള്‍ അഞ്ചെണ്ണം മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളൂ. അതിനാല്‍ തന്നെ വളരെ പെട്ടന്ന് ടിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ എയര്‍ അറേബ്യ അധികൃതര്‍ പറയുന്നു. ഓരോ ദിവസവും ഓഫര്‍ ടിക്കറ്റുകളുടെ എണ്ണം വ്യത്യസ്തമായിരിയ്ക്കും.
വേനല്‍ കാലത്തിലെ തിരക്ക് പ്രമാണിച്ചാണ് എയര്‍ അറേബ്യ നിരക്കുകള്‍ വെട്ടിക്കുറച്ചത്. ഒട്ടേറെ പ്രവാസികള്‍ക്ക് ഇത് സഹായകമാകും. എന്നാല്‍ മലയാളികള്‍ക്ക് പദ്ധതി എത്രത്തോളം പ്രയോജനകരമാണെന്ന് അറിയില്ല.കാരണം മുംബൈ, ദില്ലി, ചെന്നൈ എന്നീ എയര്‍പോര്‍ട്ടുകളെ ഇവര്‍ക്ക് ആശ്രയിക്കേണ്ടിവരും.
Last-minute airfare deals from the UAE during peak summer season are always a costly affair. But to give you a break from scouting pricey tickets, budget airline Air Arabia has slashed ticket prices to some of its popular destinations.