മൊഴിചൊല്ലിയ ഭാര്യയെ തിരികെ വേണമെന്ന് ഭര്‍ത്താവ്
റിയാദ്: 25 വര്‍ഷത്തെ ദാന്പത്യത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ എസ് എസംഎസിലൂടെ മൊഴി ചൊല്ലി. എന്നാല്‍ മൊഴി ചൊല്ലിക്കഴിഞ്ഞ് വീണ്ടും തന്റെ ഭാര്യയെ തിരികെ വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ് രംഗത്തെത്തി. ഇത് മൂന്നാം തവണയാണ് ഇയാള്‍ ഭാര്യയെ വേണ്ടെന്ന് വയ്ക്കുന്നത്. അതിനാല്‍ തന്നെ ബന്ധം വേര്‍പെടുത്തിയതായി കോടതി അംഗീകരിച്ചു.

ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ഭാര്യയെ വീണ്ടും സ്വന്തമാക്കണമെങ്കില്‍ അവര്‍ മറ്റൊരാളെ വിവാഹം ചെയ്യുകയും നിശ്ചിത കാലം അയാളോടൊപ്പം താമസിക്കുക്കയും വേണം. ആ ബന്ധത്തില്‍ നിന്ന് വിവാഹ മോചനം നേടിയാല്‍ മാത്രമേ വീണ്ടും മുന്‍ ഭര്‍ത്താവിനെ സ്വീകരിയ്ക്കാന്‍ സ്ത്രീയ്ക്ക് അവകാശമുള്ളൂ.
ഭാര്യയോട് പെട്ടന്ന് തോന്നിയ ദേഷ്യമാണ് എസ്എംഎസ് മൊഴി ചൊല്ലലായി എത്തിയത്. എന്നാല്‍ അവരെ തിരികെ വേണമെന്ന ആവശ്യത്തിലാണ് ഭര്‍ത്താവ്. 25 വര്‍ഷത്തെ വിവാഹ ജീവിതം നയിച്ച ഇവര്‍ക്ക് ആറ് കുട്ടികളുണ്ട്. സംഭവത്തില്‍ പറയുന്ന ഭാര്യയെയും ഭര്‍ത്താവിനെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇത്തരം പ്രമേയങ്ങള്‍ ആസ്പദമാക്കി മലയാളത്തില്‍ ഉള്‍പ്പെട നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍റെ ബ്യാരി എന്ന ചിത്രവും മുസ്ലിം മത നിയമങ്ങള്‍ സ്ത്രീയുടെ ജീവിതത്തെ എങ്ങനെയല്ലാം ബാധിക്കുന്നു എന്നതിനെ മനോഹരമായ ദൃശ്യവത്ക്കരിച്ചിരിക്കുന്നു.












Click it and Unblock the Notifications