Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; വ്യത്യസ്തവാഹനാപകടങ്ങളില്‍ 2 മരണം

ദുബായ്: ദുബായില്‍ ട്രാഫിക് നിയമംപാലിക്കാത്തതിനെത്തുടര്‍ന്നുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ ഉള്‍പ്പെട രണ്ട് പേര്‍ മരിക്കുകയും ഒന്നര വയസ്സുകാരി ഉള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ റുമല്‍ ജംഗ്ഷനില്‍ റെഡ് സിഗ്നല്‍ വേഗത്തില്‍ മറികടക്കുന്നതിനിടെ മിനിബസിന്റെ നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവറുടെ തന്നെ 23 കാരിയായ ഭാര്യ മരിച്ചു. ഇവരുടെ ഒന്നരവയസ്സുകാരി മകള്‍ ബസിന്റെ ജനാലയിലൂടെ റോഡില്‍ വീണ് പരുക്കേറ്റു.

Bus, Accident

നിയന്ത്രണവിട്ട ബസ് സമീപത്തുണ്ടായിരുന്ന കാറുകളില്‍ ഇടിച്ചു. ദുബായ് സ്വദേശിയായ 19 കാരിയുടെ കാറില്‍ ബസ് ഇടിച്ച് കയറി. യുവതി ഗര്‍ഭിണിയാണ്. ഇവര്‍ക്ക് നിസ്സാരമായി പരുക്കേറ്റു. ഇവരൊടൊപ്പം കാറില്‍ ഉണ്ടായിരുന്ന 29 വയസ്സുള്ള സഹോദരിയ്ക്കും സംഭവത്തില്‍ പരുക്കേറ്റു. ഏഷ്യക്കാരനാണ് ബസ് ഡ്രൈവര്‍. ഇയാള്‍ക്കും ഇയാളോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

ആറ് മണിക്കൂറുകള്‍ക്ക് ശേഷം ബെയ്‌ററ്റില്‍ ഏഷ്യന്‍ ഡ്രൈവര്‍ റെഡ് സിഗ്നല്‍ മറികടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിയ്ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+