ഇത്തിസലാത്ത് സിംരജിസ്ട്രേഷന്‍ ജൂലൈ16ന് അവസാനിക്കും
ദുബായ്: ഇത്തിസലാത്തിന്റെ നാലാംഘട്ട സിം രജിസ്‌ട്രേഷന്‍ 2013 ജൂലൈ 16 ന് അവസാനിക്കും. 'മൈ നമ്പര്‍ ആന്റ് മൈ ഐഡന്റിറ്റി' എന്ന പേരില്‍ ഇത്തിസലാത്ത് സംഘടിപ്പിച്ച ക്യാംപയിന്‍ ഈ മാസത്തോടെ അവസാനിക്കുകയാണ്. സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനും ദുരുപയോഗം നടത്തുന്നതിനും എതിരെ ഇത്തിസലാത്ത് സംഘടിപ്പിച്ച ക്യംപയിന്‍ പരിപാടിയാണ് 'മൈ നമ്പര്‍ മൈ ഐഡന്റിറ്റി.ഈ പരിപാടിക്ക് കീഴില്‍ സിം രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള കാലാവധിയാണ് ജൂലൈ 16 ന് അവസാനിക്കുക. സിം കാര്‍ഡ് പുതുക്കുന്നതിനും ഇത്തിസലാത്ത് സേവനങ്ങള്‍ ലഭിക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ഈ പരിപാടിയിലൂടെ സിം കാര്‍ഡിനായി ഉപഭോക്താക്കള്‍ക്ക് അപേക്ഷ നല്‍കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ജനങ്ങള്‍ക്ക് ഈ പരിപാടിയിലൂടെ സിം ലഭിക്കുന്നതിനായി അപേക്ഷ നല്‍കാമെന്നും എത്രയും പെട്ടന്ന് രജിസ്‌ട്രേഷന്‍ നടത്തുന്നതാണ് സേവനം തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനും നല്ലതെന്നും ചിഫ് സെയില്‍സ് ഓഫീസര്‍ ഐമന്‍ എല്‍സോക്കി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും സിം കാര്‍ഡുകള്‍ പുതുക്കുന്നതിനും മറ്റുമായുള്ള അറിയിപ്പുകള്‍ എസ്എംഎസിലൂടെ അറിയിച്ചിട്ടുണ്ടെന്നും സേവനം വിഛേദിക്കാതിരിക്കണമെങ്കില്‍ രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യുന്നതിനായി www.etisalat.ae എന്ന വെബ്‌സൈറ്റിലൂടെ കഴിയും. സൈറ്റില്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതി. എത്തിസലാത്തിന്റെ ഓഫീസുകളിലോ, പാട്ണര്‍ ബ്രാഞ്ചുകളിലോ എത്തി വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കാം. രജിസ്‌ട്രേഷന്‍ വിവരങ്ങളെപ്പറ്റി അറിയാന്‍ 800121 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിയ്ക്കാം. അറബിക്, ഇംഗ്ളീഷ്, ഉറുദു, മലയാളം എന്നീ ഭാഷകളില്‍ ടോള്‍ഫ്രീ നമ്പറില്‍ സംസാരിയ്ക്കാം. രജിസ്‌ട്രേഷന്‍ നിലയെക്കുറിച്ച് അറിയാന്‍ *171# ഡയല്‍ ചെയ്താലും മതി. രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത. സത്യസന്ധമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന് രജിസ്‌ട്രേഷന്‍ നയത്തില്‍ പറയുന്നു. തിരിച്ചറിയല്‍ രേഖയായി പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഹാജരാക്കാം.












Click it and Unblock the Notifications