സൗദിയില്‍ പെണ്‍കുട്ടിയെ ബലി നല്‍കി
റിയാദ്: മാന്ത്രിക ശക്തി നേടാനായി പത്ത് വയസ്സുകാരിയെ വീട്ടുജോലിക്കാരി ബലി നല്‍കി. റിയാദിലാണ് കഴിഞ്ഞ ദിവസം എത്യോപ്യക്കാരിയായ വീട്ട് ജോലിക്കാരി വീട്ടുടമയുടെ മകള്‍ ഇസ്രയെ കഴുത്തറുത്ത് കൊന്നത്. മാതപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടക്കുന്നത്.

മാന്ത്രിക ശക്തി ലഭിക്കുന്നതിനായാണ് പെണ്‍കുട്ടിയെ ബലി നല്‍കിയെതെന്ന് വേലക്കാരി പെണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞു. രാത്രി പത്ത് മണിയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഇസ്രയുടെ തല ജോലിക്കാരി ഇടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയുടെ കഴുത്തില്‍ പല തവണ വെട്ടുകയും ചെയ്തു. പിതാവ് വീട്ടില്‍ തിരിച്ചെത്തി ഇസ്രയെവിടെ എന്ന് അന്വഷിക്കുമ്പോള്‍ അവള്‍ ഉറങ്ങുകയാണെന്ന് ജോലിക്കാരി മറുപടി നല്‍കി. മുറിയിലെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇസ്ര. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
ഇസ്രയെ സ്വന്തം മകളെപ്പൊലെയാണ് ജോലിക്കാരി കണ്ടിരുന്നതെന്നും ഇസ്രയ്ക്കും അവരോട് സ്‌നേഹമായിരുന്നെന്നും ഇസ്രയുടെ പിതാവ് പറഞ്ഞു. എന്തിനാണ് അവര്‍ ഇത്തരമൊരു പാതകത്തിന് മുതിര്‍ന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എത്ര ചോദ്യം ചെയ്തിട്ടും കൊലപാതകത്തെപ്പറ്റി ജോലിക്കാരി ഒന്നും പ്രതികരിച്ചില്ല.












Click it and Unblock the Notifications