ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ച് യുവതി മരിച്ചു
റിയാദ്: സൗദിയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിച്ച് 29 കാരി മരിച്ചു. അവിവാഹിതയായ യുവതിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവര്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ബന്ധത്തെപ്പറ്റി അറിയില്ലായിരുന്നു. ആറ് മാസം ഗര്‍ഭിണിയായിരുന്നു യുവതി.

ഗുളിക കഴിച്ചതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് യുവതിയുടെ മരണത്തിനിടയാക്കിയത്. അമിത രക്തസ്രാവത്തെത്തുടര്‍ന്നാണ് യുവതിയെ മക്കയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു. എന്നാല്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഗുളിക കഴിച്ചാണ് യുവതിക്ക് അപകടമുണ്ടായതെന്ന് ആശുപത്രിയില്‍ വച്ചാണ് ബന്ധുക്കള്‍ അറിയുന്നത്.
യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെക്കുറിച്ച് ഇത് വരെയും വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഭ്രൂണത്തെ ഡി എന്‍എ പരിശോധനയ്ക്ക് വിധേയമാക്കി ഗര്‍ഭത്തിന്റെ ഉത്തരവാദിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. യുവതിക്ക് ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിരുന്നതിന്റെ യാതൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരു പ്രാദേശിക പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications