റമദാന്‍ വ്രതാരംഭം ജൂലൈ 10 ന്
റിയാദ്: ഈ വര്‍ഷത്തെ(2013) റമദാന്‍ വ്രതാരംഭം ജൂലൈ 10 ന് ആരംഭിക്കുമെന്ന് സൗദിയിലെ പ്രശസ്ത ജ്യോതിശാസത്രജ്ഞനായ അലി അല്‍ ഷുക്രി പറഞ്ഞു. ചാന്ദ്രമാസം അനുസരിച്ച് ശഅബാന്‍ മാസം ഈ വര്‍ഷം 30 ദിവസങ്ങളുണ്ട്. അതിനാലാണ് ജൂലൈ 10 ന് റമദാന്‍ ആരംഭിക്കുന്നത്. മുസ്ലീം ജനതയെ സംബന്ധിച്ചിടത്തോളം പുണ്യമാസമാണ് റമദാന്‍. മാസം ഭക്ഷണം ഉപേക്ഷിച്ച് വ്രതാനുഷ്ഠാനങ്ങളോടയാണ് ഇവര്‍ റമദാനെ വരവേല്‍ക്കുക.

ശഅബാന്‍ മാസത്തിന്റെ അവസാനത്തോടെ(ജൂലൈ8) ന് അപ്രത്യക്ഷമാകുന്ന ചന്ദ്രന്‍ വീണ്ടും ഉദിക്കുന്നത് ജൂലൈ 9 ന് ആയിരിക്കുമെന്നാണ് നിഗമനം. സാധാരണ 30 ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ ആണ് ഉണ്ടാവുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഈ മാസം ഉപയോഗിക്കപ്പെടാറുണ്ട്. വ്രതാനുഷ്ടാനങ്ങളുടെ അവസാനമാണ് റംസാന്‍ ആഘോഷിക്കുന്നത്. ആഗസ്റ്റ് 9നാണ് റംസാന്‍ എന്നാണ് കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പിറ കാണുന്നതിന് അനുസരിച്ച് ഈ ദിവസത്തില്‍ മാറ്റം വരാം.












Click it and Unblock the Notifications