ഭാരം കുറക്കൂ, സ്വര്‍ണം നേടൂ
ദുബായ്: നിങ്ങള്‍ ശരീരഭാരം കുറക്കാന്‍ തയ്യാറാണെങ്കില്‍ ദുബായ് മുനിസിപ്പാലിറ്റി നിങ്ങള്‍ക്ക് സ്വര്‍ണ നാണയം തരും. ജനങ്ങളിലെ അമിത വണ്ണവും ആരോഗ്യ പ്രശ്നങ്ങളും കുറക്കുന്നതിന് വേണ്ടി ദുബായ് മുനിസിപ്പാലിറ്റി ഒരുക്കുന്ന പുതിയ പദ്ധതിയാണിത്.
2013 ജൂലായ് 19 മുതലാണ് ഭാരം കുറയ്ക്കല്‍ യജ്ഞം തുടങ്ങുന്നുത്. ഏറ്റവും ചുരുങ്ങിയത് രണ്ട് കിലോ ഗ്രാം ഭാരമെങ്കിലും കുറച്ചാലെ സമ്മാനം കിട്ടൂ. രണ്ട് കിലോ കുറയുമ്പോള്‍ രണ്ട് ഗ്രാം സ്വര്‍ണം കിട്ടും. പിന്നീടങ്ങോട്ട് കുറക്കുന്ന ഒരോ കിലോക്കും ഓരോ ഗ്രാം സ്വര്‍ണം വീതം അധികം കിട്ടും. 30 ദിവസത്തിനുള്ളില്‍ ഏറ്റവും അധികം ഭാരം കുറക്കുന്നയാള്ക്കായിരിക്കും ഒന്നാം സ്ഥാനം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 20000 ദിര്‍ഹത്തിന്റെ സ്വര്‍ണ നാണയം സമ്മാനമായി കിട്ടും.

ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികളുടെ ഭാരം കൃത്യമായി രേഖപ്പെടുത്തിവെക്കും. പിന്നെ ഒടുക്കവും പരിശോധിക്കും. നന്നായി ഭാരം കുറച്ചാല്‍ നല്ല സമ്മാനം നേടാം.
ഡയറക്ടര്‍ ജനറല്‍ ഓഫ് ദുബായ് മുനിസിപ്പാലിറ്റി, ഹുസ്സൈന്‍ നസീര്‍ ലൂത്തയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് നടപ്പിലാക്കിയ 'യാല്ലാ വാക്' എന്ന പരിപാടിയുടെ വിജയമാണ് പുതിയപദ്ധതിയുടെ ഊര്‍ജ്ജം. ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍അഹമ്മദ് ബിന്‍ സുലായം, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജുവല്ലറി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ ധനക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഒരു ലക്ഷം ദിര്‍ഹം ചെലവ് വരുന്ന സമ്മാന പദ്ധതിയുടെ സ്പോണ്സര് ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്ററാണ്.
ആളുകള്‍ നടത്തം ശീലമാക്കി ഭാരം കുറക്കട്ടെ എന്നാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം . ഇതിനകം തന്നെ ആളുകള്‍ക്ക് നടക്കാനായി റോഡുകളുടെ വശങ്ങളിലും പാര്‍ക്കുകളിലുമായി ഒട്ടേറെ നടപ്പാതകള്‍ ഉണ്ടാക്കിക്കഴിഞ്ഞതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നടത്തമാണ് ഭാരം കുറക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ ദുബായില്‍ കായിക പരിശീലനത്തിനും മറ്റുമായി 91 കേന്ദ്രങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി -
സ്വർണം വിറ്റ് ഫ്രാൻസ് കേന്ദ്രബാങ്കും; യുഎസ് റിസർവ്വിൽ നിന്നും മാറ്റി, ലാഭം നേടിയത് 12.8 ബില്യണ്‍ യൂറോ -
സ്വര്‍ണം വീണു.. സുരക്ഷിത താവളം ഇനി ഡോളറാണോ? ശരിക്കും സംഭവിക്കുന്നത് ഇത്.. -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
സ്വര്‍ണത്തിന് പിന്നാലെ ഇന്ത്യ..! കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.73% അധികം, കൂടുതലും സ്വിറ്റ്സര്‍ലന്റില്‍ നിന്ന് -
ദുബായില്‍ സ്വര്‍ണത്തിന് 70% വരെ വിലക്കുറവ്.. മൂന്നിലൊന്ന് വില നല്കിയാല് മതി; മുന്നറിയിപ്പുമായി വ്യാപാരികള്‍ -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ?












Click it and Unblock the Notifications