മകന്‍റെ കൊലയാളിക്ക് പിതാവ് മാപ്പ് നല്‍കി
റിയാദ്: മകന്റെ കൊലപാതകിയ്ക്ക് മാപ്പ് നല്‍കിയ പിതാവിന് ഗോത്രത്തലവന്‍ 54218670.00 (3.3 മില്ല്യണ്‍ ദിര്‍ഹം)കോടി രൂപ സമ്മാനം നല്‍കി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൊലയാളിക്ക് മാപ്പ് നല്‍കാന്‍ ഹദീദ് അല്‍ മുകതി തീരുമാനിച്ചത്.വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന്റെ മകനെ ബന്ധുവായ ആള്‍ കൊന്നത്. ഇരുവരും തമ്മില്‍ ഉണ്ടായതര്‍ക്കത്തിനിടെയാണ് മുകതിയുടെ മകന്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളിന്റെ ബന്ധുവില്‍ നിന്ന് മാപ്പ് ലഭിയ്ക്കുകയും കൊലക്കുറ്റത്തിന്റെ പിഴ നല്‍കുകയും ചെയ്താല്‍ മാത്രമേ കുറ്റവാളിയെ വെറുതെയവിടുകയുള്ളൂ.

ഒരേ ഗോത്രത്തില്‍ ഉള്‍പ്പെടുന്നവരാണ് പ്രതിയും മുകതിയും. അതിനാല്‍ തന്നെ കുറേ നാളുകളായി മാപ്പ് നല്‍കുന്നകിന് വേണ്ടിയുള്ള മധ്യസ്ഥചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനൊടുവിലാണ് കഴിഞ്ഞ ദിവസം മകന്റെ കൊലപാതകിയ്ക്ക് മുകതി മാപ്പ് നല്‍കിയത്. എന്നാല്‍ മകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ലഭിയ്ക്കുന്ന നഷ്ടപരിഹാരം വേണ്ടെന്ന് പിതാവ് തീരുമാനിച്ചു. എന്നാല്‍ ഗ്രോതത്തലവനര്‍ സംഘടിപ്പിച്ച വിരുന്നില്‍ വച്ച് മുതിയെ പ്രസംസിക്കുകയും അദ്ദേഹത്തിന് 50 കോടിയിലധികം രൂപ സമ്മാനമായി നല്‍കുകയും ചെയ്തു.
ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യയില്‍ കൊലപാതകക്കേസുകളില്‍ പ്രതിക്ക് മാപ്പ് ലഭിയ്ക്കുക ഏറെ പ്രയാസമുള്ള കാര്യം തന്നെയാണ്.












Click it and Unblock the Notifications