Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ഉത്തേജക ഔഷധച്ചെടി വില്‍പനക്കാരന്‍ പിടിയില്‍

അബുദാബി: ലൈംഗിക ഉത്തേജക ഔഷധച്ചെടി വില്‍പനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഔഷധ സസ്യവും ഉത്തേജക മരുന്നുകളും വില്‍ക്കുന്നതിനിടെ കടയില്‍ വെച്ചായിരുന്നു അറസ്റ്റ്.
കടയില്‍ നിന്ന് വേറെയും ലൈംഗിക ഉത്തേജക മരുന്നുകള്‍ പോലീസ് കണ്ടെടുത്തു. ലൈംഗിക ഉത്തേജക മരുന്നുകളുടെ വില്‍പനക്ക് അബുദാബിയില്‍ നിരോധനമുണ്ട്.

Abu, Dhabi

ദുബായിലെ ഒരു കടയില്‍ നിന്നാണ് തനിക്ക് ഔഷധ സസ്യവും മറ്റു മരുന്നുകളും ലഭിച്ചതെന്ന് കടയുടമ പോലീസിനോട് പറഞ്ഞു. മരുന്നുകളില്‍ പലതും കാലാവധി കഴിഞ്ഞവ ആയിരുന്നു. നിരോധനമുള്ളതിനാല്‍ മരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു.

മരുന്നിനെപ്പറ്റി ഉപഭോക്താക്കളോട് ഇയാള്‍ വിശദീകരിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തി. ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച മരുന്നാണിതെന്നാണ് ഇയാള്‍ ഉപഭോക്താക്കളെ ധരിപ്പിച്ചിരുന്നത്.

മരുന്ന് വില്‍പന സംബന്ധിച്ച് ശക്തമായ നിയമങ്ങളുള്ള സ്ഥലമാണ് അബുദാബി. വിമാനത്താവളത്തിലും മരുന്ന് പരിശോധന കര്‍ശനമാണ്. പുറത്ത് നിന്ന് അബുദാബിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ തന്നെയും ഡോക്ടറുടെ പ്രത്യേക കുറിപ്പും അനിവാര്യമാണ്. മുന്‍കൂര്‍ അനുമതി വാങ്ങലാണ് അഭിലഷണീയം.

നാല് വര്‍ഷം തടവും നാടുകടത്തലുമാണ് മരുന്ന് കേസില്‍ പിടിക്കപ്പെട്ടാലുള്ള ശിക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+